02 June Tuesday

എംഎൽഎയുടെ സഹായം തേടി അതിഥി തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

 പത്തനംതിട്ട 

നഗരമധ്യത്തിൽ 70ഓളം ഇതര സംസ്ഥാന തൊഴിലാളികൾ പട്ടിണി ഭയന്ന് എംഎൽഎ വീണ ജോർജിന്റെ സഹായം തേടി. വിവിധ കരാറുകാരുടെ കീഴിൽ പണി ചെയ്യുന്നവരും സ്വന്തമായി തൊഴിൽ അന്വേഷിച്ച് വന്നവരും ഈ കൂട്ടത്തിലുണ്ട്. ദിവസങ്ങളായി പണിയില്ലാതെ കഴിഞ്ഞ വാരാന്ത്യത്തിൽ പണം വീട്ടിലേക്കയച്ച് കൈയിൽ പണമില്ലാതെ കഴിയുന്നവരാണവർ. ഭക്ഷണസാധനങ്ങൾ തീർന്നു.  പലരും ഉച്ച ഭക്ഷണം കഴിച്ചിരുന്നില്ല. കൂട്ടത്തിലുള്ള ഉത്തർപ്രദേശുകാരൻ മാണിക് വീണാ ജോർജ് എംഎൽഎയുടെ ഭർത്താവ് ജോർജ് ജോസഫിന്റെ ഫോൺ നമ്പർ സംഘടിപ്പിച്ച് തങ്ങൾ പട്ടിണിയിലാണെന്ന് അറിയിച്ചു. വിവരമറിഞ്ഞ എംഎൽഎ തഹസീൽദാർ ഓമനക്കുട്ടൻ, ഡെപ്യൂട്ടി തഹസീൽദാർ സാം  പി മാത്യൂ എന്നിവർക്കൊപ്പം ഇവർ താമസിക്കുന്നിടം സന്ദർശിച്ചു. അടിയന്തരമായി ഭക്ഷണം എത്തിക്കുന്നതിനുള്ള ക്രമീകരണം ചെയ്യണമെന്ന് എംഎൽഎ നിർദ്ദേശിച്ചു. പരിമിതമായ സ്ഥലത്താണ് ഇവർ താമസിക്കുന്നത്‌. ആവശ്യമെങ്കിൽ മാറ്റി താമസിക്കുന്നതിന് ക്രമീകരണം ചെയ്യണം. തിങ്കളാഴ്ച തന്നെ ലേബർ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ ദ്വിഭാഷയോടൊപ്പം ഇവിടെ പരിശോധന നടത്തണമെന്നും എംഎൽഎ പറഞ്ഞു. സർക്കാരിന്റെ അരി ഉൾപ്പടെയുള്ള സാധനങ്ങൾ എത്തിച്ചു നൽകാമെന്ന് തഹസീൽദാർ ഉറപ്പു നൽകി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top