28 May Thursday

62 ബംഗാൾ തൊഴിലാളികൾക്ക്‌ ഭക്ഷണവും വെള്ളവുമായി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

 ഇരവിപേരൂർ

ഭക്ഷണവും വെള്ളവും ഇല്ലാതെ ദുരിതത്തിൽ കഴിഞ്ഞ 62 ബംഗാൾ തൊഴിലാളികൾക്ക്‌ സിപിഐ എം ഇരവിപേരൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഭക്ഷ്യവസ്‌തുക്കൾ വിതരണം ചെയ്‌തു.   കവിയൂർ പഞ്ചായത്തിലെ തോട്ടഭാഗം ജങ്‌ഷന് സമീപം  താമസിക്കുന്ന ഇവർ ദുരിതത്തിലാണെന്ന വിവരം നിർമാണ തൊഴിലാളി യൂണിയന്റെ ദേശീയ നേതൃത്വം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം  ആർ സനൽകുമാറിനെ അറിയിക്കുകയായിരുന്നു.  അദ്ദേഹം  ഇരവിപേരൂർ ഏരിയ സെക്രട്ടറി പി സി സുരേഷ് കുമാറിനെ ബന്ധപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ ഏരിയ കമ്മിറ്റി മുൻകൈ എടുത്തു ആവശ്യമായ  ഭക്ഷണ ധാന്യങ്ങൾ എത്തിക്കുകയുമായിരുന്നു.
അതിഥി ടൊഴിലാളികളുടെ കാര്യത്തിൽ ജില്ലാ ഭരണവും കവിയൂർ പഞ്ചായത്ത്‌ ഭരണ സമിതിയും അടിയന്തര ഇടപെടൽ നടത്തണമെന്ന് ഏരിയ സെക്രട്ടറി പി സി സുരേഷ് കുമാർ ആവശ്യപ്പെട്ടു.
 
 
പ്രധാന വാർത്തകൾ
 Top