04 June Thursday

നിറഞ്ഞ മനസുമായി ഒമ്പതംഗ കുടുംബം

വെബ് ഡെസ്‌ക്‌Updated: Saturday Feb 29, 2020

 കോന്നി 

പണിതീരാത്ത വീടിന് മുൻപിൽ പകച്ച്നിൽക്കുകയായിരുന്നു രോഗിയായ വീട്ടമ്മയടക്കം  ഒമ്പതംഗ കുടുംബം. വർഷങ്ങളോളം ടാർപോളിൻ ഷീറ്റ്  കെട്ടിയ ഷെഡിൽ കിടന്നു. അരുവാപ്പുലം പഞ്ചായത്തിൽ കല്ലേലി തോട്ടം വാർഡിൽ ആദിവാസി വിഭാഗമായ ആവണിപ്പാറ രാജനും സുശീലയ്ക്കും പഞ്ചായത്തിൽനിന്ന് 2010 -–- 15 വർഷം വീടിന് ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ യഥാസമയം ഫണ്ട് ലഭിക്കാതിരുന്നതിനാലും  സുശീലയുടെ രോഗാവസ്ഥയും കാരണം പണി പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ഊരുമൂപ്പന്റെ മകളു കൂടിയായ സുശീല ഗർഭാശയ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. സുശീലയുടെ രോഗാവസ്ഥകാരണം ഭർത്താവിന്‌ ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല.  ഇവരെ കൂടാതെ സുശീലയുടെ മരണപ്പെട്ട അനുജത്തിയുടെ അച്ഛനുപേക്ഷിച്ച പോയ നാലു കുട്ടികളും സുശീലയുടെ മകളും കുടുംബവും ആണ് ഇവിടെ താമസം. 
പണി പൂർത്തീകരിക്കാത്തതിനെ തുടർന്ന് പഞ്ചായത്തംഗം പി സിന്ധുവിന്റെ ശ്രമഫലമായി ലൈഫ് പദ്ധതിയിൽപ്പെടുത്തി പഞ്ചായത്തിൽനിന്ന് ഒരു 1,85,000  രൂപ അനുവദിപ്പിച്ച് പണി പൂർത്തീകരിച്ചു. സിന്ധുവും ഗ്രാമസേവകനും മുന്നിൽ നിന്നാണ് പണി പൂർത്തികരിച്ചത്. 2 കിടപ്പുമുറികളും അടുക്കളയും ശുചിമുറിയും അടങ്ങുന്ന അടച്ചുറപ്പുള്ള വീടാണ് നിർമിച്ചിരിക്കുന്നത്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top