17 January Sunday

159 രോഗികൾ 145 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020

  പത്തനംതിട്ട

ജില്ലയിൽ വെള്ളിയാഴ്‌ച 159 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. നാലു പേർ വിദേശത്തുനിന്നു വന്നവരും 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും 144 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 27 പേരുണ്ട്.
പത്തനംതിട്ട ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആന്ധ്ര സ്വദേശികളായ രണ്ടു പേരെ അവിടുത്തെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്. വെളളിയാഴ്‌ച ജില്ലയിൽ കോവിഡ് ബാധിതരായ നാലു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. നാലു മരണങ്ങളും മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ കാരണമാണ്. 
1) 21ന് രോഗബാധ സ്ഥിരീകരിച്ച ഏറത്ത് സ്വദേശിനി (65) 25ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. 2)  25ന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശി (70)  കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.
3) 26ന് രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശിനി (65) 27ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരണമടഞ്ഞു. 4) റാന്നി- പെരുനാട് സ്വദേശിനി (80)  26ന് വീട്ടിൽവച്ച് മരണമടഞ്ഞു. തുടർന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കോവിഡ്-19 മൂലം ജില്ലയിൽ ഇതുവരെ 105 പേർ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 16 പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്‌ച 145 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 17656 ആണ്. 2019 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 1880 പേർ ജില്ലയിലും 139 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ആകെ 10744 പേർ നിരീക്ഷണത്തിലാണ്. 1547 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. കോവിഡ്-19 മൂലമുളള മരണനിരക്ക് 0.53 ശതമാനമാണ്. വെള്ളിയാഴ്‌ചത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.27 ശതമാനമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top