17 January Sunday

സർക്കാർ സ്‌കൂളുകളെയും രക്ഷിച്ചു

ഷിനു കുര്യൻUpdated: Saturday Nov 28, 2020
മല്ലപ്പള്ളി
ചോർന്നൊലിച്ചിരുന്ന സർക്കാർ സ്കൂൾ കെട്ടിടത്തിൽ പഠിച്ചവർ ആ കാലം മറന്നേക്കൂ. കാലം മാറി സ്കൂളുകൾ സ്മാർട്ടാവുകയാണ് കിഫ്ബിയിലൂടെ. എഴുമറ്റൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ രാജു ഏബ്രഹാം എംഎൽഎ കിഫ്ബിയിലൂടെ അനുവദിച്ചത് മൂന്നു കോടി രൂപയാണ്. പൊട്ടിപ്പൊളിഞ്ഞ് ചോർന്നൊലിക്കുന്ന കെട്ടിടങ്ങളുടെ സ്ഥാനത്ത് ഇനി പുതിയ കെട്ടിടങ്ങൾ ഉയരും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് മലയോര ഗ്രാമത്തിലെ സർക്കാർ പള്ളിക്കൂടത്തിലും  വികസനമെത്തിയത്. സ്മാർട്ട് ക്ലാസ് റൂമുകളൊക്കെയായി വിദ്യാലയ മുത്തശ്ശി ഹൈടെക്ക് ആകുമ്പോൾ നാട് നന്ദിയർപ്പിക്കുന്നത് കിഫ് ബിക്കും ഇടതുപക്ഷ സർക്കാരിനും. 
കുന്നന്താനം പാലക്കത്തകിടി സെൻ്റ് മേരീസ് ഹൈസ്കൂളിന് 2020ൽ വയസ് നൂറ് തികയും. നൂറാം വയസിൽ സ്കൂളിനു മാത്യു ടി തോമസ് എംഎൽഎയുടെ സമ്മാനമായി  കിഫ് ബിയിലൂടെ അനുവദിച്ചത്‌ മൂന്നു കോടി രൂപ‌. മുൻ രാഷ്ട്രപതി ഡോ. കെ ആർ നാരായണന്റെ ജന്മശതാബ്ദി വർഷവും സ്കൂളിൻ്റെ ശതാബ്ദിയും 2020 ആയതുകൊണ്ട് ശതാബ്ദി സ്മാരക -ഡോ. കെ ആർ നാരായണൻ സെൻ്റിനറി ജൂബിലി ബ്ലോക്ക് എന്ന പേരിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. നിലവാരമുള്ള വിദ്യാലയങ്ങൾ പുതുതലമുറക്കായുള്ള കരുതലാണ്. ഹൈടെക്ക് ക്ളാസ് റൂമുകൾ, ലാബുകൾ, പ്രൊജക്ടറുകൾ ഒക്കെയായി സർക്കാർ സ്കൂളുകൾ സ്മാർട്ടാകുമ്പോൾ കിഫ്ബി താരമാവുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top