30 November Tuesday

കെഎസ്ആർടിസി പണിമുടക്ക്: കലക്ടറേറ്റ് മാർച്ച്‌ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021
പത്തനംതിട്ട
കെഎസ്‌ആർടിസി ജീവനക്കാർ നവംബർ അഞ്ചിനു നടത്തുന്ന പണിമുടക്കിനു മുന്നോടിയായി കെഎസ്‌ആർടിഇഎ നേതൃത്വത്തിൽ വ്യാഴം പത്തനംതിട്ട കലക്ടറേറ്റിലേക്ക്‌ മാർച്ച്‌ നടത്തും. കെഎസ്‌ആർടിസി ബസ്‌ സ്റ്റാൻഡിനു മുന്നിൽനിന്ന്‌ രാവിലെ 10 ന്‌ മാർച്ച് ആരംഭിക്കും. കലക്ടറേറ്റിനു മുന്നിൽ നടക്കുന്ന ധർണ രാവിലെ 11 ന്‌ സിഐടിയു ജില്ലാ പ്രസിഡന്റ്‌ കെ സി രാജഗോപാലൻ ഉദ്ഘാടനം ചെയ്യും. 
ശമ്പളപരിഷ്കരണം നടപ്പാക്കുക, താൽക്കാലിക ജീവനക്കാരെ സംരക്ഷിക്കുക, സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കി ജീവനക്കാരുടേയും യാത്രക്കാരുടേയും പരാതികൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ തൊഴിലാളികൾ പണിമുടക്കുന്നത്‌. 
ഡിപ്പോ പണയംവച്ച് കടംവാങ്ങി ശമ്പളവും പെൻഷനും കൊടുത്ത യുഡിഎഫ്‌ സർക്കാരിൽനിന്ന്‌ വ്യത്യസ്തമായി സ്ഥാപനത്തെ രക്ഷപ്പെടുത്താൻ നിരന്തര ശ്രമങ്ങളാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ സർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങൾ നടപ്പാക്കാൻ തയ്യാറാകാതെ മാനേജ്‌മെന്റ് സർവീസ് ഓപ്പറേഷനടക്കം താറുമാറാക്കുകയാണ്.
എല്ലാ തൊഴിലാളികളും പങ്കെടുത്ത്‌ കലക്ടറേറ്റ്‌ മാർച്ച്‌ വിജയിപ്പിക്കണമെന്ന് കെഎസ്‌ആർടിഇഎ ജില്ലാ സെക്രട്ടറി കെ ശ്രീകുമാർ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top