23 November Monday

പന്തളത്ത്‌ ബിജെപിക്കാർ സഹപ്രവർത്തകന്‌ വീട്ടുമുറ്റത്ത്‌ "പിണ്ഡം വച്ചു'

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020

 പന്തളം>  വിഭാഗീയത രൂക്ഷമായപ്പോൾ സ്വന്തം പാർടിയിലെ പ്രവർത്തകന്റെ വീട്ടുമുറ്റത്ത്‌ "പിണ്ഡം വച്ച്‌'‌ കൊടികുത്തി ബിജെപി പ്രവർത്തകർ.

ബിജെപി- മുൻ മേഖലാ നേതാവും, ഇപ്പോൾ സജീവ പ്രവർത്തകനുമായ പന്തളം മുളമ്പുഴ ശിവഭവനിൽ എം സി സദാശിവന്റെ വീട്ടുമുറ്റത്താണ് തിങ്കളാഴ്ച രാത്രിയിൽ "മരണാനന്തര ചടങ്ങ്'‌ നടത്തിയത്. ഇവിടെ‌ ചാണകം മെഴുകി സമീപത്തായി ഉരുളി കമഴ്‌ത്തി വച്ചു. ഉരുളിക്ക് മുകളിലായി ആറ്‌ ഉരുള വച്ചു. സമീപത്ത്‌ പച്ചക്കായയും ഉണ്ടായിരുന്നു. ഇതിനോട് ചേർന്ന് ആർഎസ്എസിന്റെ കൊടിമരവും നാട്ടി. ‘പിണ്ഡവൈയ്‌ക്കാൻ’ സമീപത്തെ വീട്ടിൽനിന്ന്‌ മോഷ്ടിച്ച ഉരുളിയാണ്‌ ഉപയോഗിച്ചത്‌.   

പന്തളത്ത് ബിജെപിയിൽ പുനഃസംഘടനയെ തുടർന്നുണ്ടായ അഭിപ്രായ വ്യത്യാസം മൂലം സദാശിവൻ ഉൾപ്പടെയുള്ള നിരവധി മുൻകാലനേതാക്കൾ വിട്ടുനിൽക്കുകയാണ്‌. സമൂഹമാധ്യമങ്ങളിൽ ബിജെപിയിലെയും -ആർഎസ്എസിലെയും ഇരുവിഭാഗങ്ങൾ പരസ്പരം ആക്രമണം കടുപ്പിച്ചതോടെ കാര്യങ്ങൾ നേതൃത്വത്തിന് കൈവിട്ടു. 

നിരവധി ബിജെപി- പ്രവർത്തകർ പന്തളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സിപിഐ എമ്മിൽ ചേർന്നതും അടുത്തിടെയാണ്.    സംഭവത്തെ തുടർന്ന് പന്തളം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top