പത്തനംതിട്ട
ജനങ്ങളെ ആത്മഹത്യയിലേക്കു തള്ളി വിടുന്ന ഓൺ ലൈൻ വായ്പാ ആപ്പുകൾ നിരോധിക്കണമെന്ന് ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപെട്ടു.
അഡ്വ. കെ യു ജെനീഷ് കുമാർ എംഎൽഎ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ബി ശിവാനന്ദൻ അധ്യക്ഷനായി. സെക്രട്ടറി ജേക്കബ് മാത്യു റിപ്പോർട്ടും ട്രഷറർ ജി മഹാദേവൻ കണക്കും അവതരിപ്പിച്ചു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി അനീഷ് കുമാർ, നാഷണൽ കോർഡിനേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് പെൻഷനേഴ്സ് അസോസിയേഷൻ നേതാക്കളായ എംജിഎസ് കുറുപ്പ്, പി എൻ രവികുമാർ, രവി, എ കെ ബി ആർ എഫ് സംസ്ഥാന കമ്മറ്റി അംഗങ്ങളായ എം പരമേശ്വരൻ , അജിത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സാബു സക്കറിയാ , എൻ പി ഷാജി, എസ്സ് ബാബു, പി എസ്സ് കമലാ സനൻ , ജോജ്ജ് സക്കറിയ എന്നിവർ സംസാരിച്ചു. പുതിയ പെൻഷൻ സ്കീം ഉപേക്ഷിക്കുക, കേരള ബാങ്ക് ജീവനക്കാരുടെ പെൻഷൻ ഫണ്ട് ബാങ്ക് ഏറ്റെടുക്കുക, പൊതു മേഖലാ ബാങ്കു ജീവനക്കാരുടെ പെൻഷൻ കാലോചിതമായി പരിഷ്കരിക്കുക, ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം ബാങ്ക് വഹിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
ഭാരവാഹികളായി കെ ബി ശിവാനന്ദൻ (പ്രസിഡന്റ്), സാബു സക്കറിയ, പി എൻ രവീന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), അഡ്വ. ജേക്കബ് മാത്യു(സെക്രട്ടറി), എൻ പി ഷാജി, എസ് ബാബു (ജോയിന്റ് സെക്രട്ടറിമാർ), ജി മഹാദേവൻ ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..