09 December Friday
തനിച്ചായ വൃദ്ധദമ്പതികളെ സ്‌നേഹാലയം ഏറ്റെടുത്തു

ഇനി നോക്കാനൊരു 
കുടുംബമുണ്ട്‌...

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

കിടപ്പുരോഗികളായ വി. കോട്ടയം സ്വദേശികളെ ഇഎംഎസ്‌ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരുടെ 
നേതൃത്വത്തിൽ സ്‌നേഹാലയത്തിലേക്ക്‌ മാറ്റുന്നു

 കോന്നി

ഉത്തമനും ഭാര്യ വിലാസിനിയും ഇനി നോക്കാൻ ആരുമില്ലാത്തവരല്ല. കോന്നിയിൽ അവർക്ക്‌ സ്‌നേഹം നിറച്ചൊരു കുടുംബമുണ്ട്‌. ഉറ്റവരാരും നോക്കാനില്ലാതെ വീട്ടിൽ തനിച്ചായ ഈ വൃദ്ധദമ്പതികളുടെ സംരക്ഷണം സ്നേഹാലയം ഏറ്റെടുത്തു. വി. കോട്ടയം കുളിക്കുന്നപാറയിൽ അമ്പിളി വിലാസം ഉത്തമനും (70) ഭാര്യ വിലാസിനിയും (67) രോഗബാധിതരായി വീട്ടിൽ പരാശ്രയമില്ലാതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി വി. കോട്ടയം സോണലിലെ പ്രവർത്തകരാണ്‌ സൊസൈറ്റി പ്രസിഡന്റ്‌ ശ്യാംലാലിന്റെ ശ്രദ്ധയിൽപ്പെടുത്തിത്‌. ഇവരുടെ മൂന്ന്‌ മക്കളും സംരക്ഷണം ഏറ്റെടുക്കാൻ തയാറാവാത്തതിനെ തുടർന്നാണ്‌ ദമ്പതികൾ ഒറ്റപ്പെട്ടത്‌. 
തുടർന്ന് ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി വി. കോട്ടയം സോണൽ ചെയർമാൻ സന്തോഷ് കുമാർ, സ്‌നേഹാലയം അഡ്മിനിസ്ട്രേറ്റർ സോമനാഥൻ, ഓഫീസ് സെക്രട്ടറി ബിജിൻ ജയിംസ്, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ സ്‌നേഹാലയത്തിലെത്തിച്ചു. വിലാസിനി വീണ് പരിക്കേറ്റ്‌ കിടപ്പിലായിരുന്നു. ഉത്തമൻ രോഗം ബാധിച്ചയാളാണ്. സ്‌നേഹാലയത്തിൽ ഇരുവർക്കും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top