06 December Tuesday

ലോക വിനോദസഞ്ചാര ദിനാചരണം: 
ഭൂമിയെ മാലിന്യമുക്തമാക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

 പെരുന്തേനരുവി

ഭൂമിയെ മാലിന്യ മുക്തമാക്കി സൂക്ഷിക്കേണ്ട ഉത്തരവാദിത്തവും പൊതുബോധവും ഉണ്ടാകണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലോക വിനോദസഞ്ചാര ദിനാചരണവും  ക്ലീൻ അപ്പ് ഡ്രൈവും  പെരുന്തേനരുവി മൗണ്ടൻ മിസ്റ്റ് റിസോർട്ടിൽ   ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. ഭൂമിയെ കൂടുതൽ സുന്ദരമാക്കാനും എല്ലാ ജീവജാലങ്ങളേയും സ്നേഹിക്കാനുമുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. ശുചിത്വ ഉദ്യമത്തിലൂടെ അതിന് സാധിക്കണം. റീതിങ്കിംഗ് ടൂറിസം എന്നതായിരുന്നു ഈ വർഷത്തെ ആപ്തവാക്യം. വിനോദസഞ്ചാര ദിനാചരണത്തിന്റെ ഭാഗമായി  ആറന്മുളയിൽ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പെയിന്റിങ് മത്സരത്തിൽ പ്രെറ്റി അന്ന ജോൺ, എ  നിരഞ്ജന, അദ്വൈത് അനീഷ്, എസ്  ഘനശ്യാം എന്നിവർ വിജയിച്ചു. പെരുന്തേനരുവിയിൽ നടത്തിയ  പ്രസംഗ മത്സരത്തിൽ മാർക്രിസോസ്റ്റം കോളജിലെ ലിനു രാജൻ,  വെച്ചൂച്ചിറ പോളിടെക്നിക് കോളജിലെ മെറിൻ എം റെജി, എസ്. നന്ദന എന്നിവർ സമ്മാനർഹരായി. വെച്ചൂച്ചിറ പഞ്ചായത്ത് അംഗം സിറിയക് തോമസ് അധ്യക്ഷനായി. 
ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, ഡിടിപിസി സെക്രട്ടറി സതീഷ് മിറാൻഡ, വെച്ചൂച്ചിറ പഞ്ചായത്ത് അംഗം പ്രസന്ന കുമാരി, ഡിടിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുരളി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top