25 October Sunday

ഇന്നലെ 263

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020

 പത്തനംതിട്ട 

ജില്ലയിൽ ഞായറാഴ്‌ച 263 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.150 പേർ രോഗമുക്തരായി.രോഗം സ്ഥിരീകരിച്ചവരിൽ 15 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 47 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 201 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ഇതുവരെ ആകെ 7254 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 5077 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇതുവരെ 39 പേർ മരണമടഞ്ഞു.  കോവിഡ് ബാധിതരായ മൂന്ന്‌ പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 5385 ആണ്.  ജില്ലക്കാരായ 1827 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 1748 പേർ ജില്ലയിലും, 79 പേർ ജില്ലക്ക്‌ പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 207 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 124 പേരും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 87 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 85 പേരും, കോഴഞ്ചേരി മുത്തൂറ്റ് നേഴ്‌സിങ്‌ കോളജ് സിഎഫ്എൽടിസിയിൽ 225 പേരും, പെരുനാട് കാർമൽ സിഎഫ്എൽടിസിയിൽ 93 പേരും, പത്തനംതിട്ട ജിയോ സിഎഫ്എൽടിസിയിൽ 99 പേരും, ഇരവിപേരൂർ സിഎഫ്എൽടിസിയിൽ 32 പേരും, അടൂർ ഗ്രീൻവാലി സിഎഫ്എൽടിസിയിൽ 72 പേരും ഐസൊലേഷനിൽ ഉണ്ട്.ലക്ഷണങ്ങൾ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 469 പേർ വീടുകളിൽ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളിൽ 100 പേർ ഐസൊലേഷനിൽ ഉണ്ട്.
ജില്ലയിൽ ആകെ 1593 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. ജില്ലയിൽ 13399 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2161 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3068 പേരും നിലവിൽ നിരീക്ഷണത്തിലാണ്. ആകെ 18628 പേർ നിരീക്ഷണത്തിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top