24 October Saturday

ബിരുദ ക്ലാസുകൾ ഈ അധ്യയനവർഷം

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020

 

പത്തനംതിട്ട 
അയിരൂരിൽ പുതുതായി ആരംഭിച്ച ഐഎച്ച്ആർഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒന്നാംവർഷ ബിരുദ ക്ലാസുകൾ ഈ അധ്യയനവർഷം ആരംഭിക്കും. ഈ കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചതായി രാജു എബ്രഹാം എംഎൽഎ അറിയിച്ചു. 
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി അഫിലിയേഷനോടെയുള്ള  ബി എസ്‌സി കമ്പ്യൂട്ടർ സയൻസ് (40 സീറ്റ് ), ബികോം 3 കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (40 സീറ്റ് ), ബിഎസ്‌സി ഫിസിക്‌സ് മോഡൽ 2 കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (40 സീറ്റ് ) എന്നിവയിലാണ് ഈ വർഷം അഡ്മിഷൻ നടക്കുക. ഈ കോഴ്‌സുകളുടെ 50 ശതമാനം സീറ്റുകൾ ഐഎച്ച്ആർഡി നേരിട്ട്  മെറിറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ നടത്തും. 50ശതമാനം സീറ്റുകളിലേക്ക് യൂണിവേഴ്‌സിറ്റി ക്യാപ്പ് മുഖേനയാണ് അഡ്മിഷൻ നടത്തുക. 
കോളേജിനായി രാജു ഏബ്രഹാം എംഎൽഎ യുടെ ഫണ്ടിൽ നിന്നും ഒരു കോടി രൂപ മുടക്കി കെട്ടിടത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയിട്ടുണ്ട്. ഒന്നാംവർഷ ക്ലാസുകൾ ഇവിടെയാണ് ആരംഭിക്കുക. അടുത്ത വർഷത്തേക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിനായി 1.7 കോടി രൂപ കൂടി എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്.അഡ്മിഷനും മറ്റുവിവരങ്ങൾക്കും പ്രിൻസിപ്പാളിനെ ബന്ധപ്പെടണം. ഫോൺ:8921379224.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top