20 January Wednesday

കോഴഞ്ചേരിയിൽ ബിജെപിയിൽനിന്ന്‌ രാജിവച്ച യുവാവിനെ കൊല്ലാൻ ശ്രമം; ബിജെപി നേതാവും പ്രതികളും ഒളിവിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
കോഴഞ്ചേരി > സഹപ്രവർത്തകനെ വധിക്കാൻ ശ്രമിച്ച ബിജെപി നേതാവും കൂട്ടുപ്രതികളും ഒളിവിൽ. പൊലീസ് അന്വേഷണത്തിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ബിജെപി,ആർഎസ്എസ് ബന്ധം ഉപേക്ഷിച്ച ഇലവുംതിട്ട കുളക്കട പുത്തൻപുര മേലേതിൽ വിഷ്ണു (24) വിനെയാണ് വ്യാഴാഴ്ച രാത്രി കൊല്ലാൻ ശ്രമിച്ചത്. ഈ കേസിലെ ഒന്നാം പ്രതി ചൂരപ്പെട്ടി പ്രദീപിന്റെ മകൻ പ്രണ (28) വാണ് ഒളിവിൽ പോയത്.മുൻപും ഇയാൾ മിന്നലാക്രമണം നടത്തി മുങ്ങുകയാണ് പതിവ്. ഇയാളുടെ കൂട്ടുപ്രതികളും ഒളിവിലാണ്‌.
 
മെഴുവേലി സ്വദേശിയായ ഇയാൾ യുവമോർച്ച പുനലൂർ മണ്ഡലം സെക്രട്ടറിയാണ്. 2015ൽ ഗ്രന്ഥശാല ആക്രമിച്ച് സാംസ്‌കാരിക പ്രവർത്തകനായ പി അജീഷിനെ കൊല്ലാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ്‌. അന്ന് അജീഷിന്റെ കൈ അറുത്തുമാറ്റിയിരുന്നു. കോൺഗ്രസ് പ്രവർത്തകൻ മനുവിന്റെ കൈവെട്ടുകേസിലും  ഒന്നാം പ്രതിയാണ്. സിപി ഐ എം ഇലവുംതിട്ട ലോക്കൽ കമ്മിറ്റി അംഗം ആർ അജിയുടെ വീടാക്രമിക്കുകയും കാർ തകർക്കുകയും ചെയ്ത സംഭവത്തിലും, ഡിവൈ എഫ്ഐ തൂണിയോട് യൂണിറ്റുസെക്രട്ടറി സൂരജിന്റെ വീടാക്രമിക്കുകയും ചെയ്ത ഗുണ്ടാസംഘത്തെ നയിച്ച ഇയാൾ സംസാരശേഷി ഇല്ലാത്ത സുധീഷ് എന്ന യുവാവിനെയും ക്രൂരമായി മർദ്ദിച്ചിരുന്നു. അക്രമസംഭവങ്ങൾക്കു ശേഷം പുനലൂരുള്ള അമ്മ വീട്ടിൽ ഒളിവിൽ കഴിയുകയാണ് പതിവ്. ഇയാളുടെ കീഴിൽ ക്വട്ടേഷൻ സംഘം പ്രവർത്തിക്കുന്നതായും നാട്ടുകാർ പറയുന്നു.
 
വിഷ്ണു ബിജെപി,ആർഎസ്എസ് ബന്ധം ഉപേക്ഷിച്ചതാണ് പകക്കു കാരണം. ആർഎസ്എസ് ഉന്നതർ അറിഞ്ഞുള്ള ആക്രമണമായിരുന്നു. പന്തളത്തും ഇലവുംതിട്ടയിലും ഉണ്ടാകുന്ന കേസുകളിൽ ഇടനിലക്കാരനായി കൈമടക്കു നൽകി ഒതുക്കുന്ന പണിയാണ് പിതാവ് പ്രദീപ് ചെയ്യുന്നത്. പൊലീസിനായി വാങ്ങുന്നതിന്റെ ഒരു വിഹിതം ഇയാൾക്കുള്ളതാണ്‌. ഈ ബന്ധമാണ് പല കേസിലും രക്ഷപെടാൻ പ്രണവിന് സഹായമാകുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top