03 August Monday

ജില്ലാ കാർഷിക വിപണന സഹകരണ സംഘം പ്രവർത്തനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020

ജില്ലാ കാർഷിക വിപണന സഹകരണ സംഘത്തിന്റെ ഓഫീസ് പ്രവർത്തനം മണ്ണടിയിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ഉദ്ഘാടനം ചെയ്യുന്നു

അടൂർ
എല്ലാവിധ കാർഷിക ഉൽപ്പന്നങ്ങളും കർഷകർക്ക് ന്യായവില ഉറപ്പാക്കി വിതരണം ചെയ്യാൻ ലക്ഷ്യമിട്ട്‌ പത്തനംതിട്ട ജില്ലാ കാർഷിക വിപണന സഹകരണ സംഘം പ്രവർത്തനം തുടങ്ങി. സംഘത്തിന്റെ ഓഫീസ് പ്രവർത്തനം മണ്ണടിയിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് അഡ്വ. എസ് മനോജ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി ഡി ബൈജു, പി ബി ഹർഷകുമാർ, ഏരിയ കമ്മിറ്റി അംഗം കെ സാജൻ, സംഘം സെക്രട്ടറി കെ എസ് പ്രദീപ് എന്നിവർ സംസാരിച്ചു.
സംഘത്തിന്റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒന്നര ലക്ഷം മൺസൂൺ പച്ചക്കറി തൈകൾ വിതരണം ചെയ്തു. അമ്പതിനായിരത്തിലധികം പച്ചക്കറിതൈകൾ വിപണനത്തിന് തയ്യാറായി. തെങ്ങ് ഉൾപ്പെടെയുള്ള. എല്ലാവിധ ഫലവൃക്ഷതൈകളും ഉൽപ്പാദിപ്പിച്ച് ന്യായവിലയിൽ കർഷകർക്ക് വിതരണം ചെയ്യുന്ന പദ്ധതിക്കും തുടക്കമിട്ടു.വിവിധ സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ അഞ്ഞൂറിലധികം   കർഷക കൂട്ടായ്മകൾ രൂപീകരിച്ചു. ശാസ്ത്രീയമായ കൃഷിരീതി നടപ്പിലാക്കുന്നതിനുള്ള പരിശീലന പരിപാടികളും നടന്നു വരുന്നതായി സംഘം പ്രസിഡന്റ് അഡ്വ. എസ് മനോജ് പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top