25 August Sunday

മൂഴിയാർ ക്ഷേത്രത്തിൽ കാട്ടാന നാശം വിതച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

 ചിറ്റാർ

ബുധനാഴ്ച രാത്രിയിൽ കൂട്ടമായെത്തിയ കാട്ടാനകൾ മൂഴിയാർ ധർമശാസ്താ ക്ഷേത്രപരിസരത്ത് നാശംവിതച്ചു.ഓഫീസിന്റെ ഗ്രില്ലുകൾ വലിച്ച് ഇളക്കിയും നിലവിളക്കുകൾ തട്ടി തെറിപ്പിച്ചും നാശമുണ്ടാക്കി.
ശബ്ദം കേട്ട് സമീപത്തെ കോളനിവാസികൾ എത്തി ബഹളം വച്ചെങ്കിലും ആനകൾ പോയില്ല. ഏറെ നേരം ക്ഷേത്രപരിസരത്ത് കറങ്ങി നടന്ന ആനകൾ മണിക്കൂറുകൾ കഴിഞ്ഞാണ്  പോയത്. ഓഫീസ് മുറിയ്ക്കുള്ളിലാണ് ശർക്കര സൂക്ഷിക്കുന്നത്. ശർക്കരയുടെ ഗന്ധം ഏറ്റ് വന്ന ആനകളുടെ കൂട്ടത്തിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു.
ശബരിഗിരി ജലവൈദ്യുതി നിലയത്തിലെ ജിവനക്കാർ താമസിക്കുന്ന മൂഴിയാർ 40 കോളനിക്ക് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top