20 April Tuesday

കർഷക സത്യഗ്രഹം 
അവസാനിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021

കർഷക സത്യഗ്രഹം സമാപന സമ്മേളനം കർഷക സംഘം സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ 
ഉദ്ഘാടനം ചെയ്യുന്നു

 പത്തനംതിട്ട

ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടത്തിവന്ന അനിശ്ചിതകാല സത്യഗ്രഹം അവസാനിച്ചു. ഇടതുപക്ഷ കർഷക സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നടത്തിവന്ന സത്യഗ്രഹം കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖാപിച്ച സാഹചര്യത്തിലാണ് 67–-ാം ആം ദിവസം അവസാനിപ്പിച്ചത്. ദേശീയ തലത്തിൽ കർഷക പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്താൻ കിസാൻ കോ ഓർഡിനേഷൻ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. പത്തനംതിട്ട ഹെഡ് പോസ്‌റ്റോഫീസിന്‌  മുന്നിൽ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന സമാപന സമ്മേളനം കർഷക സംഘം സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ജില്ലാ സെക്രട്ടറി ജിജി ജോർജ് അധ്യക്ഷനായി. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ പത്മകുമാർ, പി ആർ  പ്രദീപ്‌, ജി ശ്രീരേഖ, ജില്ലാ പ്രസിഡന്റ്‌ ബാബു കോയിക്കലേത്ത്‌, ജില്ലാ സെക്രട്ടറി ആർ തുളസിധരൻപിള്ള, ആർ ഗോവിന്ദ്‌, പി ഷംസുദീൻ, കിസാൻ സഭ നേതാവ് അഡ്വ. ശ്യാം ടി മാത്യൂ, ബി സതീകുമാരി, ആർ രഞ്‌ജു എന്നിവർ സംസാരിച്ചു. തുടർന്ന് ടൗണിൽ നടന്ന കർഷക റാലി മിനി സിവിൽ സ്‌റ്റേഷന് മുന്നിൽ സമാപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top