20 April Tuesday
യുഡിഎഫ്‌ കള്ള പ്രചാരണത്തിനെതിരെ

ആയിരങ്ങൾ അണിനിരന്ന യുവജനസംഗമം

സ്വന്തം ലേഖകൻUpdated: Sunday Feb 28, 2021

യുവജന സംഗമം ഡിവെെഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട
പിഎസ്‌‌സി റാങ്ക് ജേതാക്കളുടെ സമരത്തിന്റെ മറവിൽ കേരളത്തിൽ പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ പ്രേരിത പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്നതിനു ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പത്തനംതിട്ടയിൽ യുവജന സംഗമം സംഘടിപ്പിച്ചു.  ‘കള്ളം പറയുന്ന പ്രതിപക്ഷം, നേര് പറയുന്ന പിഎ‌‌സ്‌‌സികണക്കുകൾ’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു സംഗമം. ആയിരങ്ങൾ അണിനിരന്നു.
 ജില്ലാ സ്‌റ്റേഡിയത്തിൽ നിന്നാണ് യുവജന റാലി ആരംഭിച്ചത്‌. പുതിയ ബസ് സ്‌റ്റാൻഡിൽ പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ സംഗേഷ് ജി നായർ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ,  സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം ആർ ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാർ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ ശ്യാമ, അഡ്വ. ആർ മനു, ജില്ലാ ട്രഷറർ ബി നിസാം എന്നിവർ സംസാരിച്ചു.  ജില്ലാസെക്രട്ടറി പി സതീഷ് കുമാർ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top