25 January Tuesday
അടൂർ ആർഡിഒ ഇടപെട്ടു

ഭവാനിയമ്മയെ ഇനി മക്കൾ സംരക്ഷിക്കും

സ്വന്തം ലേഖകൻUpdated: Saturday Nov 27, 2021

ആർഡിഒ തുളസീധരൻപിള്ള ഭവാനിയമ്മയെ മക്കളെ ഏൽപ്പിക്കുന്നു

അടൂർ 
മക്കളുടെ അവഗണനയിൽ തെരുവിലകപ്പെട്ട തോട്ടക്കോണം വാലുതെക്കേതിൽ ഭവാനിയമ്മക്ക്‌ (77) ഇനി  മക്കളുടെ സംരക്ഷണം ലഭിക്കും. അടൂർ ആർഡിഒ തുളസീധരൻ പിള്ള ഉത്തരവ്നുസരിച്ചാണിത്‌. പരേതനായ പുരുഷോത്തമൻ പിള്ളയുടെ ഭാര്യയാണ്‌ ഭവാനിയമ്മ.  കഴിഞ്ഞ ഒക്‌ടോബർ 21 ന് തെരുവിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ വൃദ്ധമാതാവിനെ അടൂർ പൊലീസാണ് സംരക്ഷണാർഥം മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ചത്. ദയനീയ സ്ഥിതി മനസിലാക്കിയ  കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല ആർഡിഒക്ക് പരാതി നൽകി. 
മക്കളുടെ സംരക്ഷണമില്ലാതെ തനിച്ചു താമസിച്ചിരുന്ന ഭവാനിയമ്മയും ഭർത്താവ് പുരുഷോത്തമൻ പിള്ളയും വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തി. ദേഹമാസകലം പൊള്ളലേറ്റ വൃണങ്ങളായതിനാൽ പുരുഷോത്തമൻപിള്ളയെ അധികൃതർ അടൂർ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്‌തു. സഹായത്തിനാരുമില്ലാത്തതിനാൽ ഭക്ഷണം തേടിയിറങ്ങിയ ഭവാനിയമ്മ വഴിതെറ്റി അലയുകയും ഓർമ നഷ്ടമായ അവസ്ഥയിലാകുകയും ചെയ്തതോടെയാണ് അടൂർ പൊലീസ് സഹായമായത്.
വിവരമറിഞ്ഞിട്ടും മക്കൾ എത്തിയില്ല. പുരുഷോത്തമൻ പിള്ളയെ ഒരു മകൻ കൂട്ടിക്കൊണ്ടു പോയിരുന്നു. സംരക്ഷണത്തിലിരിക്കെ പുരുഷോത്തമൻ പിള്ള മരിച്ചു. 
ഇനി ഭവാനിയമ്മയുടെ സംരക്ഷണം ഇളയ മകൻ ഗോപാലകൃഷ്ണനെയാണ് ആർഡിഒ ചുമതലപ്പെടുത്തിയിരിക്കുന്നത്. അമ്മയുടെ സംരണത്തിനായ് നിശ്ചിത തുക മകളും മുത്തമകനും എല്ലാ മാസവും ബാങ്കിൽ നിക്ഷേപിച്ച് ബോധ്യപ്പെടുത്തണമെന്നും  സുഖ വിവരങ്ങൾ അന്വേഷിച്ച് ആവശ്യമായ സഹായങ്ങൾ നൽകണമെന്നുമാണ് ആർഡിഒയുടെ ഉത്തരവ്.  അമ്മയെ മക്കൾക്ക് കൈമാറിയതായി  രാജേഷ് തിരുവല്ല അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top