17 January Sunday

കോന്നിയിൽ യുഡിഎഫ്‌ വെള്ളം കുടിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020

 കോന്നി 

കോന്നിയിൽ വിമത പ്രളയം. പത്രിക പിൻവലിക്കാൻ ഡിസിസി  അന്ത്യശാസനം നൽകിയിട്ടും ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ ശക്തമായ പോരാട്ടമാണ് വിമതർ നടത്തുന്നത്. രണ്ടാംവാർഡിൽ പഞ്ചായത്ത് മുൻ അംഗങ്ങളാണ് ഏറ്റുമുട്ടുന്നത്. കോൺഗ്രസ്‌ കുത്തകയായ വാർഡിൽ ഔദ്യോഗിക സ്ഥാനാർഥി തോമസ് കാലായിലാണ്. റിബലായി മഹിളാ കോൺഗ്രസ് നേതാവ്‌  ഷീജ എബ്രഹാം മത്സരിക്കുന്നു. മൂന്നാംവാർഡിൽ കോൺഗ്രസ്‌ സ്ഥാനാർഥി എലിസബത്ത് ചെറിയാനാണ്‌. കോൺഗ്രസ്‌ പ്രവർത്തക സിജി സാബു സ്വതന്ത്ര വേഷത്തിൽ മത്സരിക്കുന്നു. അഞ്ചാം വാർഡിൽ ഔദ്യോഗിക സ്ഥാനാർഥി പി വി ജോസഫിന് വിമതനായി കോൺഗ്രസ്‌ നേതാവ്‌ റോജി ബേബിയും മത്സര രംഗത്തുണ്ട്. മുൻപ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രനായി വിജയിച്ച റോജി പിന്നീട് പാർട്ടിയുമായി സഹകരിച്ചു വരികയായിരുന്നു. ഏഴാം വാർഡിൽ  കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിലെ സുജ ഈപ്പനെതിരെ കേരള കോൺഗ്രസിലെ മുൻപഞ്ചായത്ത് അംഗം സിനി തോമസ് മത്സരിക്കുന്നു. 12ാംവാർഡിൽ കോൺഗ്രസ്‌ ഔദ്യോഗിക സ്ഥാനാർഥി റോജി എബ്രഹാമിനെതിരെ കോൺഗ്രസ്‌ വാർഡ് മുൻ  പ്രസിഡന്റ്‌ കെ സി നായരും മത്സര രംഗത്തുണ്ട്. സ്ഥാനാർഥി നിർണയത്തിലെ ഗ്രൂപ്പ്‌ കളിയാണ്‌ യുഡിഎഫിനെ വെട്ടിലാക്കിയത്. മുൻ എംഎൽഎ ഏകപക്ഷീയമായി സ്ഥാനാർഥി നിർണയം നടത്തുന്നതായാണ്‌ ആക്ഷേപം. പഞ്ചായത്ത് മുൻ ഭരണസമിതിയുടെ കെടുകാര്യസ്ഥതയും അഴിമതിയും സജീവ ചർച്ചയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top