03 December Friday
കുട്ടികൾ ഒരുങ്ങുന്നു, സ്കൂൾ തുറക്കാൻ

സൂപ്പറാകാൻ 
സ്കൂൾ ബസുകളും

ശ്രീജേഷ് വി കൈമൾUpdated: Wednesday Oct 27, 2021
 
 
പത്തനംതിട്ട
സാധാരണ ജൂണ് ഒന്നിനാണ് സ്കൂൾ തുറക്കുക. പുത്തനുടുപ്പ്‌ ഇട്ട്‌ സ്കൂൾബസിൽ വേണം പോകാൻ. അതിന്റെ സന്തോഷം ഒന്നു വേറെതന്നെയാണ്. കുട്ടികളെ കയറ്റിവരാനായി സ്കൂൾ ബസുകൾ സൂപ്പറാകുന്നു. വർക്ക് ഷോപ്പുകളിൽ അതിന്റെ തിരക്കായിക്കഴിഞ്ഞു. 
നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂൾ ബസുകൾ ഫിറ്റാക്കുന്നതിനാണ്‌ വർക്ക്‌ ഷോപ്പുകളിൽ തിരക്ക്. കോവിഡ്‌ മൂലം ഒന്നര വർഷത്തിനു മുകളിലായി അനങ്ങാതെ കിടക്കുന്ന ബസുകളുടെ അറ്റകുറ്റപ്പണി നടത്താൻ നല്ലൊരു തുകയാണ് ചെലവാകുന്നത്. എംപി, എംഎൽഎ ഫണ്ട് ഉപയോഗിച്ച്‌ പിടിഎയുടെ സഹായത്തോടെയാണ് പല സർക്കാർ സ്കൂളുകളും ബസുകൾ വാങ്ങിയത്. എംഎൽഎ ഫണ്ട് ഉപയോഗിച്ച് മാത്രം  ജില്ലയിൽ നാൽപതോളം ബസ്‌ വാങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ വാങ്ങുന്ന ബസ്‌ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഏറ്റുവാങ്ങി സ്കൂളുകൾക്ക് കൈമാറിയാൽ പിന്നെ പൂർണ ഉത്തരവാദിത്തവും സംരക്ഷണ ചുമതലയും സ്കൂൾ അധികൃതർക്കാണ്‌. 
സ്കൂളുകൾ അടച്ചതോടെ ബസ്സുകളുടെ പരിപാലനം നിലയ്‌ക്കുകയായിരുന്നു. ഓടാതെകിടന്ന ബസ്സുകളുടെ ബാറ്ററി, ടയർ  എന്നിവയെല്ലാം നശിച്ച അവസ്ഥയിലാണ്. 45 സീറ്റുള്ള വലിയ സ്കൂൾബസ് എല്ലാ അറ്റകുറ്റപ്പണിയും തീർത്ത്‌, ടാക്സ് അടച്ച് ഫിറ്റ്നസ്സ് ടെസ്റ്റിന് ഹാജരാക്കണമെങ്കിൽ കുറഞ്ഞത്‌ ഒരു ലക്ഷത്തോളം രൂപ ചെലവാകും. വാഹനങ്ങളിൽ ഒരു സീറ്റിൽ ഒരു വിദ്യാർഥി മാത്രം എന്ന തീരുമാനപ്രകാരം എല്ലാ കുട്ടികളെയും കയറ്റണമെങ്കിൽ കൂടുതൽ ട്രിപ്പുകൾ ഓടേണ്ടി വരുമെന്നതിനാൽ സ്കൂളുകൾക്ക് ബാധ്യത അധികമാകും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top