06 December Monday

ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌ നേടിയ കുട്ടിയെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ഏഞ്ചലിനെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാർ 
ആദരിച്ചപ്പോൾ

 കോഴഞ്ചേരി

പൊതുവിജ്ഞാനത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ അഞ്ചു വയസുകാരിയെ ഡിവൈഎഫ്ഐ ആദരിച്ചു. തോട്ടപ്പുഴശ്ശേരി പുളിമുക്ക് മാന്നാകുഴിയിൽ ഏഞ്ചൽ തെരേസ റിജോയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. മേഖല കമ്മിറ്റിയുടെ ഉപഹാരം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ പത്മകുമാർ നൽകി. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളുടേയും സംസ്ഥാന തലസ്ഥാനങ്ങളുടേയും പേരുകൾ തെറ്റാതെ പറഞ്ഞതുൾപ്പെടെ പരീക്ഷകരുടെ ചോദ്യങ്ങൾക്ക്‌ ഏഞ്ചൽ കൃത്യമായ ഉത്തരം നൽകുകയായിരുന്നു. 
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം നീതു അജിത്ത്, ബ്ലോക്ക് ജോയിന്റ്‌ സെക്രട്ടറി ആർ ഡോണി, മേഖല സെക്രട്ടറി നിതിൻ ചിറപ്പുറത്ത്, പ്രസിഡന്റ്‌ അരുൺ മാത്യു, മേഖല കമ്മിറ്റി അംഗങ്ങളായ ആൻസൺ, ശ്രീലക്ഷ്മി എന്നിവർ പങ്കെടുത്തു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top