06 December Monday
സെക്യുലർ യൂത്ത് ഫെസ്റ്റ്

സ്വാഗതസംഘം രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

ഡിവൈഎഫ്ഐ സെക്കുലർ യൂത്ത് ഫെസ്റ്റിന്റെ സംഘാടക സമിതി രൂപീകരണ യോഗം സിപിഐ എം ജില്ലാ 
സെക്രട്ടറി കെ പി ഉദയഭാനു ഉദ്‌ഘാടനം ചെയ്യുന്നു

 

പത്തനംതിട്ട 
കേരളീയ സമൂഹത്തിലുണ്ടാകുന്ന സാമുദായിക ധ്രുവീകരണത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നവംബർ ഒന്നുമുതൽ 20 വരെ മേഖലാ കേന്ദ്രങ്ങളിൽ സെക്യുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിജയത്തിനായി കൂടിയ സ്വാഗതസംഘം രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു  ഉദ്ഘാടനം ചെയ്‍തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ സംഗേഷ് ജി നായർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ആർ ശ്യാമ, ജില്ലാ ട്രഷറർ ബി നിസാം, ജില്ലാ വൈസ് പ്രസിഡന്റുമാർ  എം അനീഷ് കുമാർ, എം സി അനീഷ് കുമാർ, കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം പി ആർ പ്രദീപ്‌ എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top