24 November Tuesday

ആശ്വാസദിനം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020
പത്തനംതിട്ട 
ജില്ലയിൽ തിങ്കളാഴ്‌ച  24 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ 153 പേർ‌ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ വന്നവരും, 21 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്. ഇതുവരെ ആകെ 14172 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 10963 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. 
തിങ്കളാഴ്‌ച  153 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 11533 ആണ്.ജില്ലയിൽ 15101 സമ്പർക്കങ്ങൾ നിരീക്ഷണത്തിലുണ്ട്. 
കോവിഡ്-19 മൂലമുളള മരണനിരക്ക് ജില്ലയിൽ 0.56 ശതമാനമാണ്. തിങ്കളാഴ്‌ചത്തെ  ടെസ്‌റ്റ്‌ പോസിറ്റീവിറ്റി റേറ്റ് എട്ട് ശതമാനമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top