16 October Saturday

രണ്ട് ടൺ കുപ്പിച്ചില്ല് ക്ലീൻ 
കേരളക്ക് കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

ഹരിത കർമ സേന വീടുകളിൽ നിന്ന് ശേഖരിച്ച കുപ്പിച്ചില്ല് ക്ലീൻ കേരള കമ്പനിക്ക് കൈമാറാനായി ലോറിയിൽ കയറ്റുന്നു

ഇരവിപേരൂർ 
ഹരിത കർമ സേന വീടുകളിൽ നിന്ന് ശേഖരിച്ച രണ്ട് ടൺ കുപ്പിച്ചില്ല് ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ഹരിത കർമ സേനയുടെ യൂസർഫീ ഉയർത്തുന്നതിന് പ്ലാസ്റ്റിക്കിനൊപ്പം ഓരോ മാസവും പഴക്കമുള്ള മറ്റ് പാഴ് വസ്തുക്കളും ശേഖരിക്കണം എന്ന് തീരുമാനിച്ചിരുന്നു. 
അതിന്റെ ഭാഗമായി  പ്രത്യേക ക്യാമ്പയിൻ നടത്തി.അങ്ങനെ ശേഖരിച്ചവയാണ് കൈമാറിയത്. ജില്ലയിൽ നിന്നും 100 ടൺ ചില്ലു മാലിന്യങ്ങൾ  ശേഖരിക്കാനാണ് തീരുമാനം.  പോണ്ടിച്ചേരിയിലെ ഗ്ലാസ് നിർമാണ ഫാക്ടറികളിലേക്കാണ് എത്തിക്കുന്നത്.  30 വരെ ഇവയുടെ ശേഖരണ സമയം നീട്ടിയതായി ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ  വിനോദ് കുമാർ അറിയിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top