22 October Friday

623 പേര്‍ക്കുകൂടി, 
438 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021
പത്തനംതിട്ട 
ജില്ലയിൽ ഞായറാഴ്ച 623 പേർക്ക് കോവിഡ്  19 സ്ഥിരീകരിച്ചു. 438 പേർ രോഗ മുക്തരായി. സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്നും  വന്നതും 623 പേർ  സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.
ഇതുവരെ 176163 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 168578  പേർ സമ്പർക്കം മൂലം കോവിഡ്   സ്ഥിരീകരിച്ചവരാണ്. ആകെ രോഗ മുക്തരായവരുടെ  എണ്ണം 165936 ആണ്. ജില്ലക്കാരായ 9128 പേർ രോഗികളായിട്ടുണ്ട്.  ആകെ 17189  പേർ  നിരീക്ഷണത്തിലാണ്.
ഗവൺമെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി 1376 സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. 1847  സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. മരണനിരക്ക്  0.43  ശതമാനമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top