20 October Tuesday

കർഷകർക്കൊപ്പം പാടത്തിറങ്ങി എസ്എഫ്ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

എസ്‌എഫ്‌ഐ സംഘടിപ്പിച്ച പാടത്തിറങ്ങി പ്രതിഷേധത്തിന്റെ ജില്ലാതല ഉദ്‌ഘാടനം കൊടുമണ്ണിൽ ജില്ലാ സെക്രട്ടറി ശരത്‌ ശശിധരൻ നിർവഹിക്കുന്നു

 പത്തനംതിട്ട

പാടങ്ങളിൽ നിന്ന് പ്രതിരോധം ഉയരട്ടെ എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹബില്ലിനെതിനെരെ എസ്എഫ്ഐ കർഷകർക്കൊപ്പം പാടത്തിറങ്ങി പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കൊടുമണ്ണിൽ  ജില്ലാ സെക്രട്ടറി  ശരത് ശശിധരൻ ചെയ്തു. കോന്നിയിൽ സംസ്ഥാന കമ്മിറ്റി അംഗം അക്ഷര എസ് രാജും, റാന്നിയിൽ ജില്ലാ ആക്ടിങ്‌ പ്രസിഡന്റ് അമൽ അബ്രഹാം, പെരുനാട്ടിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ജയ്സൺ ജോസഫ് സാജൻ, കോഴഞ്ചേരിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ ഡോണി, പത്തനംതിട്ടയിൽ ജില്ലാ വൈസ് പ്രസിഡന്റ് സൂരജ് എസ് പിള്ള, അടൂരിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം അഫ്‌സൽ ബദർ, ഇരവിപേരൂരിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം സബിത് പി ആനന്ദ്, പന്തളത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷഫീക് എന്നിവർ ഉദ്ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top