08 August Saturday

മണിക്കൂറിനകം വൈദ്യുതി; കെഎസ്ഇബിക്ക് അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020

 

തിരുവല്ല
അപേക്ഷിച്ച്‌ ഒരു മണിക്കൂറിനകം വൈദ്യുതി നൽകിയ കെഎസ്ഇബി മണിപ്പുഴ സബ് സ്റ്റേഷൻ നടപടിയെ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്‌സ് തിരുവല്ല താലൂക്ക് കമ്മിറ്റി അഭിനന്ദിച്ചു. തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്‌കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി പെരിങ്ങര ചാന്തുരുത്തിയിൽ ബിനു ജോസഫിന്റെ മകൾ റിന്റുമോൾക്ക്‌ പഠിക്കാൻ ഫോറം ടിവി നൽകി.  പ്രവർത്തകർ ടിവി യുമായി എത്തിയപ്പോൾ വാസയോഗ്യമായ വീടും വൈദ്യുതി ബന്ധവും ഇല്ല എന്നു മനസ്സിലാക്കി. കാവുംഭാഗം കെഎസ്ഇബി ഓഫീസിൽ പകൽ 2.45ന്‌ അപേക്ഷ നൽകി. 3.30ന്‌ കണക്‌ഷൻ നൽകി കെഎസ്ഇബി മികവ് കാട്ടി. യോഗത്തിൽ ഫോറം താലൂക്ക് പ്രസിഡന്റ് ആർ പ്രമോദ് അധ്യക്ഷനായി. നാഷണൽ ഫോറം പ്രസിഡന്റ് അഡ്വ.പ്രകാശ് പി തോമസ്, വിനോദ് സെബാസ്റ്റ്യൻ, ടി ജെയിംസ് എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top