03 August Monday
നയങ്ങളിൽ പ്രതിഷേധിച്ച് വിട്ടുനിന്നു

ബിജെപി പ്രവർത്തകനെ വധിക്കാൻ ആർഎസ്എസ് ശ്രമം

സ്വന്തം ലേഖകൻUpdated: Saturday Jun 27, 2020
കോഴഞ്ചേരി
തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് വിട്ടുനിന്ന ബിജെപി പ്രവർത്തകനെ വധിക്കാൻ ആർഎസ്എസ് ശ്രമം. തലനാരിഴക്ക്‌ രക്ഷപെട്ട യുവാവിനെ ജല്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇലവുംതിട്ട കുളക്കട പുത്തൻപുര മേലേതിൽ വിഷ്ണുവിനെയാണ് വ്യാഴാഴ്ച രാത്രി വീടിന്‌ സമീപം കൊല്ലാൻ ശ്രമിച്ചത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ചൂരപ്പെട്ടി പ്രണവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌‌ അക്രമിച്ചത്. ഇലവുംതിട്ട പൊലീസ് കേസെടുത്തു. ബിജെപിയുടെ വർഗീയ നടപടികളും പ്രളയ നാളിലും കോവിഡ് കാലത്തും  കാട്ടുന്ന ജനദ്രോഹത്തിൽ മനം മടുത്തുമാണ്‌ മാസങ്ങളായി പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്നത്‌. ആർഎസ്എസ്,ബിജെപിക്കാർ ആസൂത്രണം ചെയ്ത പല കുറ്റകൃത്യങ്ങളെ കുറിച്ചും വിഷ്ണുവിന് അറിയാം. ഇത് പുറത്താകുമെന്ന ഭയവും വിഷ്ണുവിനെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്‌ പിന്നിലുണ്ടെന്ന്  നാട്ടുകാർ പറയുന്നു.വിട്ടു നിന്നാൽ കേസിൽ പെടുത്തുമെന്നും കൊന്നുകളയുമെന്നും ഫോണിലൂടെയും നേരിട്ടും ഭീഷണി മുഴക്കിയിരുന്നു. തീരുമാനത്തിൽ വിഷ്ണു ഉറച്ചു നിന്നു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top