14 July Tuesday
16 രോഗികൾ

മൂന്ന്‌ പോസിറ്റീവ്‌ കൂടി

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

 പത്തനംതിട്ട

ജില്ലയിൽ ബുധനാഴ്‌ച മൂന്നു കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ചു. 15ന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ കുളനട ഉളളന്നൂർ സ്വദേശി 13കാരൻ, 13ന്  ഡൽഹിയിൽനിന്ന് എത്തിയ റാന്നി- പഴവങ്ങാടി മക്കപ്പുഴ സ്വദേശി 37കാരൻ, 13ന് ഡൽഹിയിൽനിന്ന് എത്തിയ മക്കപ്പുഴ സ്വദേശിനി 32കാരി എന്നിവരാണ് ബുധനാഴ്‌ച പോസിറ്റീവായത്. നിലവിൽ ജില്ലയിൽ 16 പേർ രോഗികളായുണ്ട്.  
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 17 പേരും,  കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഒമ്പതു പേരും, അടൂർ ജനറൽ ആശുപത്രിയിൽ നാലു പേരും ഐസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ 15 പേർ ഐസൊലേഷനിലുണ്ട്. ജില്ലയിൽ ആകെ 45 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിലാണ്. ബുധനാഴ്‌ച പുതിയതായി 14 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ജില്ലയിൽ ആറു കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്.  വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കാൻ ഇതുവരെ 95 കോവിഡ് കെയർ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവയിൽ നിലവിൽ ആകെ 940 പേരെ താമസിപ്പിച്ചിട്ടുണ്ട്. ബുധനാഴ്‌ച 196 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.  234 സാമ്പിളുകൾ നെഗറ്റീവായി. 588 സാമ്പിൾ ഫലം ലഭിക്കാനുണ്ട്. 
 
പ്രധാന വാർത്തകൾ
 Top