15 July Wednesday

506 തൊഴിലാളികൾ ജാർഖണ്ഡിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

 തിരുവല്ല

ജില്ലയിൽ നിന്ന് ജാർഖണ്ഡിലേക്ക് അതിഥി തൊഴിലാളികളുടെ ആദ്യസംഘം യാത്രതിരിച്ചു. ലോക്ഡൗണിനിടെ ആദ്യമായാണ് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഒരു ട്രെയിനിന് സ്‌റ്റോപ്പ് അനുവദിക്കുന്നതും അതിഥി തൊഴിലാളികളെ സ്‌റ്റേഷനിൽ നിന്നും യാത്രയാക്കുന്നതും. 
തിരുവനന്തപുരത്ത് നിന്നും ജാർഖണ്ഡിലേക്കുള്ള  സ്പെഷൽ ട്രെയിനിൽ ജില്ലയിൽ നിന്നുള്ള 333 അതിഥി തൊഴിലാളികളാണ്‌ മടങ്ങിയത്. ആലപ്പുഴ ജില്ലയിൽ നിന്നുള്ള 173 പേരും തിരുവല്ലയിൽ നിന്ന് കയറി. 
ഭക്ഷണ കിറ്റും, മാസ്‌കും നൽകിയാണ് യാത്രയാക്കിയത്. ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തിൽ  12 കെഎസ്ആർടിസി ബസുകളിലായിട്ടാണ് ഇവരെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്.
സബ് കലക്ടർ ഡോ.വിനയ് ഗോയൽ, എൽഎ ഡെപ്യുട്ടി കലക്ടർ എസ് എച്ച് സജികുമാർ, തിരുവല്ല തഹസിൽദാർ പി ജോൺ വർഗീസ്,  ലേബർ ഓഫീസർ ടി സൗദാമിനി, സ്റ്റേഷൻ മാനേജർ കെ പി ഷാജി, മൈഗ്രന്റ് സ്‌ക്രീനിങ്‌ നോഡൽ ഓഫീസർ ഡോ.എസ് ശ്രീകുമാർ എന്നിവർ ചേർന്ന് തൊഴിലാളികളെ യാത്രയാക്കി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top