14 July Tuesday

പ്രോട്ടോക്കോൾ തെറ്റാതെ പരീക്ഷ

സ്വന്തം ലേഖികUpdated: Wednesday May 27, 2020

 

പത്തനംതിട്ട

സാനിറ്റൈസർ, മാസ്‌ക്‌, സാമൂഹ്യ അകലം – ഇതായിരുന്നു കോവിഡ്‌ പ്രോട്ടോക്കോളിൽനിന്ന്‌ അണുവിട മാറാതെ ചൊവ്വാഴ്‌ച നടത്തിയ പരീക്ഷയുടെ രീതി. കൂട്ടുകാർ കൂട്ടംകൂടാതെയുള്ള പരീക്ഷ കുട്ടികൾക്കും പുതിയ അനുഭവമായി. പരീക്ഷയെ മാത്രമല്ല, കോവിഡിനേയും നേരിടണമെന്ന സന്ദേശം പകരുന്നത്‌. 

ചൊവ്വാഴ്‌ച പകൽ 1.45നാണ് എസ്എസ്എൽസി പരീക്ഷ ആരംഭിച്ചത്. അര മണിക്കൂറിനുമുമ്പേ വിദ്യാർഥികൾ സ്കൂളിലെത്തി. വീട്ടിൽനിന്നും മാസ്‌ക്‌ ധരിച്ചെത്തിയ വിദ്യാർഥികൾക്ക്‌ സ്കൂൾ ഗേറ്റിന് സമീപംതന്നെ തെർമൽ സ്കാനിങ്‌ നടത്തി. ശരീരോഷ്മാവ് ഉയർന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകി.  കുട്ടികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ അധ്യാപകർ നൽകി. തെർമൽ സ്കാനിങ്ങിന് ശേഷം ആരോഗ്യ പ്രവർത്തകർ കുട്ടികളുടെ ബോധവൽക്കരണത്തിനായി കോവിഡ് പ്രതിരോധ നിർദേശങ്ങളടങ്ങിയ നോട്ടീസുകൾ കൈമാറി. കൈകൾ കഴുകി സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കി ക്ലാസിൽ കയറ്റി. പരീക്ഷയുടെ തലേന്നുതന്നെ ഗ്ലൗസും മാസ്കും വീടുകളിൽ എത്തിച്ചിരുന്നു. അല്ലാത്തവർക്ക് സ്കൂളുകളിൽ സൗകര്യം ഏർപ്പെടുത്തി. പരീക്ഷയ്ക്ക് ശേഷം ബ്ലീച്ചിങ്‌ ലായനി ഉപയോഗിച്ച് അണു നശീകരണം നടത്തിയാണ് ക്ലാസ് മുറികൾ അടച്ചത്. വിഎച്ച്‌എസ്‌ഇ പരീക്ഷകൾ രാവിലെ 9.30നാണ് ആരംഭിച്ചത്. 

 

 

പ്രധാന വാർത്തകൾ
 Top