04 July Saturday
സഹായം പ്രവഹിക്കുന്നു

വിശ്രമമില്ലാതെ ഈ യുവാക്കൾ

സ്വന്തം ലേഖകൻUpdated: Wednesday May 27, 2020

 

റാന്നി
ഡിവൈഎഫ്ഐ റാന്നി ബ്ലോക്ക് കമ്മിറ്റി സന്നദ്ധ പ്രവർത്തനം  തുടങ്ങിയിട്ട് 100ലധികം ദിവസങ്ങൾ. റീസൈക്കിൾ കേരള പദ്ധതിയുടെ ഭാഗമായി പ്രവർത്തകർ വീടുവീടാന്തരം കയറി ശേഖരിച്ച പഴയ സാധനങ്ങളും, റബർ ചണ്ടി, ഒട്ടുപാൽ അടക്കം ഒരു ലക്ഷത്തോളം വില വരുന്ന സാധനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. ഇവ റാന്നി ബ്ലോക്ക് സെക്രട്ടറി എം ആർ വത്സകുമാറിൽ  നിന്നും സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ പി ഉദയഭാനു ഏറ്റുവാങ്ങി. ബ്ലോക്ക് പ്രസിഡന്റ്‌ ജിതിൻ രാജ് അധ്യക്ഷനായി.
ജില്ലയിൽ ആദ്യമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ ഏറ്റെടുത്ത റാന്നിയിലെ സ്വകാര്യ ആശുപത്രി വൃത്തിയാക്കിയത് ഡിവൈഎഫ്ഐയായിരുന്നു. ഇത് ജില്ലയിലെ കോവിഡ് ആശുപത്രിയാക്കി മാറ്റി. ആയിരത്തോളം കുടുംബങ്ങൾക്ക് അരിയും ഭക്ഷ്യസാധനങ്ങളും സൗജന്യമായി എത്തിച്ചു. റാന്നി താലൂക്കാശുപത്രിയിൽ ആയിരക്കണക്കിന് മാസ്‌കുകൾ സൗജന്യമായി നൽകി. 
കോവിഡ് ആദ്യം ബാധിച്ച റാന്നി മേഖലയിലെ സ്കൂളുകളിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർഥികൾക്കും സുരക്ഷാ ഉപകരണങ്ങൾ നൽകി . കേരളത്തിൽ ആദ്യമായി ഒരു ടൗൺ മുഴുവൻ അണുനാശിനി തളിച്ച് ശുചീകരിച്ചതും റാന്നിയിലെ ഡിവൈഎഫ് ഐ പ്രവർത്തകരാണ്. പതിനായിരക്കണക്കിന് ലിറ്റർ അണുനാശിനിയാണ് ഇതിനായി ഉപയോഗിച്ചത്. ഇപ്പോഴും സന്നദ്ധ പ്രവർത്തനങ്ങളിൽ അവർ മുഴുകിയിരിക്കുന്നു. 
സിപിഐ എം ഏരിയ സെക്രട്ടറി പി ആർ പ്രസാദ്, ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ ലിബിൻ ലാൽ വർഗീസ്, വൈശാഖ് ഗോപിനാഥ്, മിഥുൻ മോഹൻ, വി സി അനീഷ് കുമാർ, കെ ആർ രഞ്ജു, മജുമോൻ എന്നിവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top