09 July Thursday

നോക്കുകൂലി തിരികെ നൽകി ബിഎംഎസുകാർ തടിയൂരി

സ്വന്തം ലേഖകൻUpdated: Wednesday May 27, 2020
 
ചിറ്റാർ
അൽബീസിയ മരം മുറിച്ചു വിൽക്കുന്ന വ്യാപാരിയോട് ജോലി ചെയ്യാതെ ഭീഷണിപെടുത്തി വാങ്ങിയ നോക്കുകൂലി തിരികെ നൽകി ബിഎംഎസുകാർ തടിയൂരി. സീതത്തോട് ഗുരുനാഥൻമണ്ണിൽ പിക്ക്അപ് വാനിൽ തടികയറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് പ്രദേശത്തെ ബിഎംഎസുകാർ പണം വാങ്ങിയത്. സംയുക്ത ട്രേഡ്‌ യൂണിയൻ ടേൺ മാസ്റ്റർ നൽകിയ കത്തിൻ പ്രകാരം കെടിയുസി യൂണിയൻ തൊഴിലാളികൾ ലോഡിങ് ചെയ്യുന്നതിനടിയിൽ സ്ഥലത്തെത്തിയ ബിഎംഎസുകാർ ബഹളം വച്ചു  പണം വാങ്ങുകയായിരുന്നു.  ഒരു ലോഡിന്‌ രണ്ടുയൂണിയനും കൂലി നൽകേണ്ടി വന്നതിനാലാണ്  ഉടമ കൂട്ടുമ്മേൽ ജോബി പൊലീസിൽ പരാതി നൽകിയത്. 
ഇരുകൂട്ടരെയും ചിറ്റാർ സ്റ്റേഷനിൽ വിളിച്ചു വരുത്തി പണം തിരികെ നൽകി കേസ് തീർപ്പാക്കുകയായിരുന്നു. സ്വന്തം ഭൂമിയിലെ മരം  മുറിച്ചു കയറ്റിയതിന് ഇതിനു മുൻപും ബിഎംഎസുകാർ ഭീഷണിപെടുത്തി പണം വാങ്ങിയിട്ടുണ്ട്. സംയുക്തട്രേഡ് യൂണിയൻ യോഗം വിളിച്ചു ചേർക്കണമെന്നും നോക്കുകൂലി വാങ്ങുന്നവർക്കെതിരെ  കർശനനടപടി സ്വീകരിക്കണമെന്നും  സിപിഐ എം ലോക്കൽ സെക്രട്ടറി ജോബി ടി ഈശോ ആവശ്യപ്പെട്ടു.
 
 
പ്രധാന വാർത്തകൾ
 Top