26 May Tuesday
കൊറോണ പോസിറ്റീവ്‌

അടൂർ സജ്ജം

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

 അടൂർ

അടൂരിൽ നിന്നും ഒരാളെ കൊറോണ പോസിറ്റീവായി കണ്ടെത്തിയതിനെ തുടർന്ന്‌ അടൂരിലുള്ളവർ ശരിക്കും ഭയന്നു. ഈ സാഹചര്യത്തിൽ ചിറ്റയം ഗോപകുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ ആർഡിഒ ഓഫീസിൽ അടൂർ നഗരസഭയിലെയും ഏനാദിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെയും പള്ളിക്കൽ, ഏറത്ത്, ഏഴംകുളം എന്നീ പിഎച്ച്സി കളിലെയും മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരുടെ യോഗം ചേർന്ന് ഹെൽത്ത് സാനി ടൈസേഷൻ കമ്മിറ്റി ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി ചിറ്റയം ഗോപകുമാർ എംഎൽഎ പറഞ്ഞു. ആർഡിഒ പി ടി എബ്രഹാം യോഗത്തിൽ പങ്കെടുത്തു. എല്ലാ വാർഡിലും അയൽകൂട്ട സമിതിയെ ചുമതലപ്പെടുത്തി നിരീക്ഷണം ശക്തമാക്കും, വാർഡുതല വിജിലൻസ് കമ്മിറ്റി' വീടുകളിൽ കഴിയുന്നവരെ അവിടെ തന്നെ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ജാഗ്രതയോടെ പ്രവർത്തിക്കും. ഇതു കൂടാതെ അടൂർ നഗരസഭയിൽ നാല് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ ഏഴു വാർഡുകൾ വീതം പ്രത്യേക ചുമതല നിർവഹിക്കും.  ഇവരുടെ മേൽനോട്ട ചുമതല നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ് , പുഷ്പകുമാർ എന്നിവർക്കായിരിക്കും അതോടൊപ്പം ഏനാദിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ എട്ട് ജെപിഎച്ച്എൻമാരെ അടൂർ നഗരസഭയിലെ വാർഡുകളിൽ പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. പഞ്ചായത്തുകളും നഗരസഭയും അവരുടെ വാഹനങ്ങളിൽ പൊലീസ്‌ പട്രോളിങ്‌ നടത്തുന്നതിന്‌ തീരുമാനിച്ചതായി ചിറ്റയം ഗോപകുമാർ എംഎൽഎ അറിയിച്ചു.
 
 
പ്രധാന വാർത്തകൾ
 Top