04 June Thursday

സുബീക്കിന്റെ നന്മക്ക്‌ എംഎൽഎയുടെ അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Thursday Feb 27, 2020

 കോന്നി 

മാനസിക വിഭ്രാന്തിയുള്ളയാൾക്ക്‌ അഭയമൊരുക്കി നല്കിയ ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ സുബീക്കിനെ അഭിനന്ദിക്കാൻ അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ കോന്നി പൊലീസ് സ്റ്റേഷനിലെത്തി. കോന്നി പഞ്ചായത്തിലെ ചാങ്കൂർ മുക്കിൽ ആനന്ദ് എന്ന ഇതരസംസ്ഥാനക്കാരൻ മാനസിക വിഭ്രാന്തി കാട്ടുന്നു എന്നറിഞ്ഞ് അവിടെ എത്തിയ സുബീക്ക് റഹീം സ്നേഹത്തോടെ ഇടപെട്ടപ്പോൾ വിഭ്രാന്തി കാട്ടിയ ആൾ വിധേയനായി മാറുകയായിരുന്നു. തുടർന്ന് അയാളുടെ മുടി വെട്ടി, കുളിപ്പിച്ച്, പുതിയ വസ്ത്രങ്ങൾ അണിയിച്ച് കോന്നി ആനകുത്തി ലൂർദ്ദ് മാതാ അഭയകേന്ദ്രത്തിൽ എത്തിച്ചു. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. 
വീഡിയോ കണ്ട എംഎൽഎ സ്റ്റേഷനിലെത്തി ആദരിക്കുകയായിരുന്നു. 
സഹജീവിയോട് കാരുണ്യത്തോടെ പെരുമാറിയ സുബീക്കിന്റെ പ്രവർത്തനം എല്ലാ മനുഷ്യർക്കും മാതൃകയാണെന്ന് എംഎൽഎ പറഞ്ഞു. അനുമോദനയോഗത്തിൽ കോന്നി  സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് അഷാദ് അധ്യക്ഷനായി. സബ് ഇൻസ്‌പെക്ടർ ബിനു സംസാരിച്ചു. 
 
 
പ്രധാന വാർത്തകൾ
 Top