29 January Saturday

കൊടുമൺ 
പത്തനംതിട്ട ഏരിയ സമ്മേളനങ്ങള്‍ നാളെ

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

 കൊടുമൺ/ പത്തനംതിട്ട

സിപിഐ എം കൊടുമൺ, പത്തനംതിട്ട  ഏരിയ സമ്മേളനങ്ങൾ  27, 28 തീയതികളിൽ നടക്കും. കൊടുമൺ സമ്മേളനം ഏഴംകുളം മാങ്കൂട്ടത്ത് ആർ പി ആചാരി നഗറിലും (ബഥാനിയ ഒഡിറ്റോറിയം മാങ്കൂട്ടം)  പത്തനംതിട്ട സമ്മേളനം. സി വി ജോസ്. ഷാജി തോമസ് ന​ഗറില്‍ (സെന്റ് ​ഗ്രി​ഗോറിയോസ് പാരിഷ് ഹാള്‍, കാരൂര്‍, ഇലന്തൂര്‍ )  നടക്കും.    
കൊടുമൺ  പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ശനിയാഴ്ച  രാവിലെ 10ന് ഉദ്ഘാടനം ചെയ്യും.  സംസ്ഥാന കമ്മിറ്റിയംഗം ആർ ഉണ്ണികൃഷ്ണ പിള്ള, ജില്ലാ സെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാർ, ടി ഡി ബൈജു , ജില്ലാ കമ്മിറ്റിയംഗങ്ങളായ പ്രൊഫ.കെ മോഹൻ കുമാർ, കെ കെ ശ്രീധരൻ, ആർ തുളസീധരൻ പിള്ള എന്നിവർ  പങ്കെടുക്കും. 
പത്തനംതിട്ട സമ്മേളനം ശനിയാഴ്ച രാവിലെ 10ന് ജില്ലാ സെക്രട്ടറിയറ്റം​ഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയം​ഗങ്ങളായ അഡ്വ. കെ അനന്ത​ഗോപന്‍, ആര്‍ ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറിയറ്റം​ഗങ്ങളായ എ പത്മകുമാര്‍, അഡ്വ. ആര്‍ സനല്‍കുമാര്‍, അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പ്രൊഫ. ടി കെ ജി നായര്‍ എന്നിവര്‍ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top