പത്തനംതിട്ട
പോരാട്ട സ്മരണയിൽ ഡിവൈഎഫ്ഐ കൂത്തുപറമ്പ് രക്തസാക്ഷിദിനം ആചരിച്ചു. വർഗീയതയ്ക്കും പൊതുമേഖല വിൽപ്പനയ്ക്കും എതിരെ സമരമാവുക എന്ന മുദ്രാവാക്യമുയർത്തിയാണ് ജില്ലയിലെ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും അനുസ്മരണം സംഘടിപ്പിച്ചത്.
പന്തളത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. എച്ച് ശ്രീഹരി അധ്യക്ഷനായി. എൻ സി അഭീഷ് സ്വാഗതം പറഞ്ഞു. റാന്നിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. അധ്യക്ഷൻ ജിതിൻ രാജ് അധ്യക്ഷനായി. എം ആർ വത്സകുമാർ സ്വാഗതം പറഞ്ഞു. കൊടുമണിൽ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാട ചെയ്തു. ഹരീഷ് അധ്യക്ഷനായി. രാജ്കുമാർ സ്വാഗതം പറഞ്ഞു.മല്ലപ്പള്ളിയിൽ ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജി കിരൺ അധ്യക്ഷനായി. ഷിനു കുര്യൻ സ്വാഗതം പറഞ്ഞു.
കോഴഞ്ചേരിയിൽ സംസ്ഥാന കമ്മിറ്റി അംഗംഅഡ്വ. ആർ മനു ഉദ്ഘാടനം ചെയ്തു. പി കെ സുബീഷ് കുമാർ അധ്യക്ഷനായി. ബിജിലി പി ഈശോ സ്വാഗതം പറഞ്ഞു. തിരുവല്ലയിൽ സിപിഐഎം തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി ഉദ്ഘാടനം ചെയ്തു. കെ വി മഹേഷ് അധ്യക്ഷനായി. ഒ ആർ അനൂപ് കുമാർ സ്വാഗതം പറഞ്ഞു. അടൂരിൽ കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ പന്തളം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അനസ് അധ്യക്ഷനായി. ശ്രീനി എസ് മണ്ണടി, ജില്ലാ ട്രഷറർ ബി നിസാം, വിഷ്ണു ഗോപാൽ എന്നിവർ പങ്കെടുത്തു. പത്തനംതിട്ടയിൽ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ സജികുമാർ ഉദ്ഘാടനം ചെയ്തു. അൻസിൽ അഹമ്മദ് അധ്യക്ഷനായി. അനീഷ് വിശ്വനാഥ് സ്വാഗതം പറഞ്ഞു. പെരുനാട് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. രാഹുൽ രാജ് അധ്യക്ഷനായി. ജെയ്സൺ ജോസഫ് സ്വാഗതം പറഞ്ഞു. ജോബി ടി ഈശോ സംസാരിച്ചു. ഇരവിപേരൂരിൽ മുൻ സംസ്ഥാന കമ്മിറ്റി അംഗം ജി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. എൻ എസ് രാജീവ് അധ്യക്ഷനായി. പി ടി അജയൻ സ്വാഗതം പറഞ്ഞു. കോന്നിയിൽ മുൻ സംസ്ഥാന കമ്മിറ്റി അംഗം പി ആർ പ്രദീപ് ഉദ്ഘാടനം ചെയ്തു. വി ശിവകുമാർ അധ്യക്ഷനായി. എം അനീഷ് കുമാർ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..