24 November Tuesday

റോയ് പി തോമസ് പോണ്ടിച്ചേരി ഇലക്ഷൻ കമീഷണർ

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020
 
കോഴഞ്ചേരി
പോണ്ടിച്ചേരി ഇലക്ഷൻ കമീഷണറായി കോഴഞ്ചേരി സ്വദേശി റോയ് പി തോമസ്   നിയമിതനായി.കേന്ദ്ര എൻവയേൺമെന്റ് ഫോറസ്റ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച്‌  മന്ത്രാലയത്തിൽ ജോയിന്റ് ഡയറക്ടറായിരുന്നു. 2018ൽ  വിരമിച്ച ശേഷം ഇതേ മന്ത്രാലയത്തിൽ സീനിയർ  കൺസൾട്ടന്റായി  പ്രവർത്തിക്കുകയായിരുന്നു.  നിയമത്തിലും, മാനേജ്‌മെന്റിലും  ബിരുദാനന്തര ബിരുദധാരിയാണ്.  നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഈ തസ്തികയിൽ എത്തുന്ന ആദ്യ മലയാളിയാണ്. കുറിച്ചിയത്ത് കുടുംബംഗമാണ്.  ഭാര്യ ലീന നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ വൈസ് പ്രസിഡന്റും  മാരാമൺ  പാലക്കുന്നത്ത് കുടുംബാംഗവുമാണ്‌.  
മൂത്തമകൾ ഏലു റോയൽ  ഐറിഷ്  അക്കാഡമി  ഓഫ്  മ്യൂസിക്  എക്സാമിനറായും  ഭർത്താവ് തോമസ് മേഴ്‌സ്‌ർ  ഗ്ലോബൽ  ഇൻവെസ്റ്റ്മെന്റ്  സ്പെഷ്യലിസ്റ്റായും  രണ്ടാമത്തെ മകൾ അന്ന ഐആർഎസ്(കസ്റ്റമസ്‌ )ബാംഗ്ലൂരിൽ അസിസ്റ്റന്റ് കമീഷണറായും ഭർത്താവ് ജെറിൻ യുഎൻഡിപി പ്രൊജക്ട്‌‌ മാനേജരായും  പ്രവർത്തിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top