28 October Thursday

ഇൻഫെർട്ടിലിറ്റി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

പത്തനംതിട്ട ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ ഇൻഫെർട്ടിലിറ്റി ക്ലിനിക്ക് ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു

 

പത്തനംതിട്ട
ആരോഗ്യ മേഖലയിലെ കേരളത്തിന്റെ തിളക്കമാർന്ന മികവിനുള്ള അംഗീകാരമാണ് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാന സർക്കാരിന് ലഭിച്ച മൂന്ന് പുരസ്‌ക്കാരങ്ങളെന്ന് ആരോഗ്യ- മന്ത്രി വീണാ ജോർജ് പറഞ്ഞു. പത്തനംതിട്ട ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ ഇൻഫെർട്ടിലിറ്റി ക്ലിനിക്ക് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സർക്കാരിന്റെ 100 ദിന കർമ പദ്ധതിയുടെ ഭാഗമായി ഇത് ഉൾപ്പെടെ സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ 12 പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി ഓൺലൈനായി നിർവഹിച്ചു. 
ലോകം മുഴുവൻ കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾ നേരിടുന്ന സമയത്ത് കേരളം ആരോഗ്യ മേഖലയിൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ വിപുലീകരിച്ച് ഫലപ്രദമായ പ്രതിരോധ മതിൽ തീർക്കുകയാണ്. കോവിഡ് കാലത്തും കേരളത്തിൽ സൗജന്യ ചികിൽസ നൽകുകയും ജനങ്ങൾക്ക് മെഡിക്കൽ സൗകര്യവും കിറ്റും ഉൾപ്പെടെ ഉറപ്പുവരുത്തുകയും ചെയ്തു. ആരോഗ്യ കേരളം, ആരോഗ്യ ഗ്രാമം, ആരോഗ്യ നഗരം എന്നിങ്ങനെ മികവാർന്ന തലത്തിലുള്ള അംഗീകാരം കേരളത്തിന് ദേശീയ തലത്തിൽ ലഭിച്ചത് സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയുടെ മികവാണ് തെളിയിക്കുന്നത്. 
 പത്തനംതിട്ട നഗരസഭാധ്യക്ഷൻ ടി സക്കീർ ഹുസൈൻ അധ്യക്ഷനായി. കലക്ടർ ഡോ. ദിവ്യ എസ് അയ്യർ, നഗരസഭ ഉപാധ്യക്ഷ ആമിന ഹൈദരാലി, പ്രതിപക്ഷ നേതാവ് കെ ജാസിംകുട്ടി, കെ ആർ അജിത്കുമാർ, അംബിക വേണു, ഇന്ദിരാമണി, ജെറി അലക്‌സ്,  റോഷൻ നായർ,  സുമേഷ് ബാബു, അഖിൽകുമാർ, മേഴ്സി വർഗീസ്, ആനി സജി,  ഡോ.പി എസ് ശ്രീകുമാർ, എൻഎച്ച്എം ഡിപിഎം ഡോ. ശ്രീകുമാർ, ഡോ. വഹീദ റഹ്മാൻ എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top