28 October Thursday

കുടിവെള്ളത്തിന് ശാശ്വത പരിഹാരം: 
മന്ത്രി റോഷി അഗസ്റ്റിൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

പത്തനംതിട്ട നഗരസഭാ പ്രദേശത്ത് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ നിർമാണ ഉദ്ഘാടനം ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു

 

പത്തനംതിട്ട 
ജില്ലയിലെ കുടിവെള്ള പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ജലസേചന  മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
പത്തനംതിട്ട നഗരസഭാ പ്രദേശത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ നിർമാണ ഉദ്ഘാടനം  പത്തനംതിട്ട നഗരസഭ സ്റ്റേഡിയത്തിൽ നിർവഹി ക്കുകയായിരുന്നു മന്ത്രി. 2024 ഓടെ സംസ്ഥാനത്തെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കും. പത്തനംതിട്ട നഗരസഭയിൽ 25 എംഎൽഡി ജലം ലഭ്യമാക്കുമെന്നും 3500 മീറ്റർ പൈപ്പ് പുതുതായി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ മന്ത്രി വീണാ ജോർജ്അധ്യക്ഷയായി.  ഒക്ടോബർ മൂന്നാം ആഴ്ചയിൽ പത്തനംതിട്ട അബാൻ ഫ്‌ളൈഓവർ നിർമാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് മന്ത്രി പറഞ്ഞു.
കിഫ്ബി വഴിയുള്ള 11.18 കോടി രൂപയുടേതാണ് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പദ്ധതി. പൈപ്പുകളുടെ കാലപ്പഴക്കം കാരണം പത്തനംതിട്ട നഗരസഭാ പ്രദേശത്തെ ജലവിതരണത്തിന് പലപ്പോഴും തടസം നേരിട്ടിരുന്നു. പഴയ പൈപ്പുകൾ മാറ്റി പുതിയ 500 എംഎം മുതൽ 200 എംഎം വരെയുള്ള 21,450 മീറ്റർ ഡിഐ പൈപ്പുകളും കണക്ഷൻ നൽകുന്നതിനായി 110 എംഎമിന്റെ 6000 മീറ്റർ  പൈപ്പുകളും പുതിയതായി സ്ഥാപിക്കും.
ആന്റോ ആന്റണി എംപി, നഗരസഭാ അധ്യക്ഷൻ ടി സക്കീർ ഹുസൈൻ, ഉപാധ്യക്ഷ ആമിന ഹൈദരാലി, കെ ആർ അജിത്കുമാർ, അംബിക വേണു, ജെറി അലക്‌സ്,  ഇന്ദിരാമണിയമ്മ,  കെ ജാസിംകുട്ടി,
എ സുരേഷ് കുമാർ,  കെ അനിൽകുമാർ, എൻ എം രാജു,  ഉഷാ രാധാകൃഷ്ണൻ,  എൻ സജികുമാർ, ടിതുളസീധരൻ തുടങ്ങിയവർ പങ്കെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top