21 October Wednesday

കേന്ദ്രത്തിനെതിരെ കർഷക രോഷാഗ്നി

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020

 തിരുവനന്തപുരം

ബിജെപിയുടെ കർഷകവിരുദ്ധ ബില്ലുകൾക്കെതിരെ സംസ്ഥാനത്താകെ കർഷക പ്രതിഷേധം. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി വെള്ളിയാഴ്‌ച സംയുക്ത കർഷക സമരസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത്‌ 250ൽപ്പരം കേന്ദ്രങ്ങളിൽ സത്യഗ്രഹം സംഘടിപ്പിച്ചു. 
കോവിഡ്‌ പെരുമാറ്റച്ചട്ടം പാലിച്ചായിരുന്നു സമരം. എല്ലാ കേന്ദ്രങ്ങളിലും പകൽ 10 മുതൽ 12വരെ നടന്ന സത്യഗ്രഹത്തിൽ പങ്കെടുത്ത കർഷക പ്രതിനിധികളെ തൊഴിലാളികളും യുവാക്കളും വിദ്യാർഥികളും മഹിളകളുമടക്കം അഭിവാദ്യം ചെയ്‌തു. സമരകേന്ദ്രങ്ങളിലേക്ക്‌ അഭിവാദ്യപ്രകടനങ്ങളും നടന്നു. 
രാജ്‌ഭവനുമുന്നിൽ അഖിലേന്ത്യാ കിസാൻസഭ വൈസ്‌ പ്രസിഡന്റ്‌ എസ്‌ രാമചന്ദ്രൻപിള്ള സമരം ഉദ്‌ഘാടനംചെയ്‌തു. സംയുക്ത കർഷകസമിതി സംസ്ഥാന ചെയർമാൻ സത്യൻ മൊകേരി അധ്യക്ഷനായി. സമരസമിതി നേതാക്കളായ കെ എൻ ബാലഗോപാൽ, സി കെ നാണു, ഉഴമലയ്‌ക്കൽ വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
 തിരുവല്ല ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ച്‌ കേരള കർഷകസംഘം സംസ്ഥാന ജോ.‌ സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. കിസാൻസഭ മണ്ഡലം സെക്രട്ടറി ഗോപി അധ്യക്ഷനായി. കർഷക ജനത നിയോജക മണ്ഡലം പ്രസിഡന്റ്‌ അലക്സ് മണപ്പുറം, കർഷകസംഘം ഏരിയ സെക്രട്ടറി അഡ്വ. ജനു മാത്യു, പ്രസിഡന്റ്‌ എം ജി മോൻ,  ബാബു കല്ലുങ്കൽ എന്നിവർ സംസാരിച്ചു.
 പത്തനംതിട്ട ഹെഡ് പോസ്‌റ്റോഫീസിനു മുന്നിൻ നടത്തിയ ധർണ കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ പി ജയൻ ഉദ്ഘാടനം ചെയ്‌തു. കർഷകസംഘം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി ഷംസുദ്ദീൻ അധ്യക്ഷനായി. വി കെ പുരുഷോത്തമൻപിള്ള, പി ആർ പ്രദീപ്, അഡ്വ. ജയകുമാർ, അഡ്വ. വർഗീസ് മുളയ്ക്കൽ, സുമേഷ് എന്നിവർ സംസാരിച്ചു.
 മല്ലപ്പള്ളിയിൽ ധർണ എൽഡിഎഫ് ജില്ലാ കൺവീനർ അലകസ്‌ കണ്ണമല ഉദ്ഘാടനം ചെയ്തു. കിസാൻ സഭ സംസ്ഥാന കമ്മറ്റിയംഗം ബാബു പാലയ്ക്കൽ അധ്യക്ഷനായി. അഡ്വ. മാത്യു ടി തോമസ് എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി ബിനു വർഗീസ്, പ്രൊഫ. എം കെ മധുസൂദനൻ നായർ, ഡോ. ജേക്കബ് ജോർജ്, അഡ്വ. ഫിലിപ്പ് കോശി, പി എൻ രാധാകൃഷ്ണ പണിക്കർ, പ്രൊഫ. ജേക്കബ് എം ഏബ്രഹാം,  കെ കെ സുകുമാരൻ, സി കെ മോഹനൻ നായർ, രാജൻ എം ഈപ്പൻ, ജോർജ്‌കുട്ടി പരിയാരം, ബിന്ദു ചാത്തനാട്ട്, നീരാജ്ഞനം ബാലചന്ദ്രൻ, കെ എസ് വിജയൻപിള്ള, സാബു ജോസഫ്, വാളകം ജോൺ, ബെന്നി പാറേൽ എന്നിവർ സംസാരിച്ചു.
അടൂരിൽ കർഷക സംഘം ജില്ലാ സെക്രട്ടറി ആർ തുളസീധരൻ പിള്ള ഉദ്‌ഘാടനം ചെയ്‌തു. സിപിഐ ജില്ലാ അസി. സെക്രട്ടറി ഡി സജി അധ്യക്ഷനായി.  കെ ജി വാസുദേവൻ, അഡ്വ. എസ്‌ മനോജ്‌,  ആർ രഞ്‌ജു, അഡ്വ. ജനാർദന കുറുപ്പ്‌, എസ്‌ അഖിൽ എന്നിവർ സംസാരിച്ചു.
 ഇരവിപേരൂർ പുല്ലാട് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം ജി ശ്രീരേഖ ഉദ്ഘാടനം ചെയ്തു. പ്രിന്റോ ബാബു അധ്യക്ഷനായി. ജിജി മാത്യു, വി കെ ശ്രീകുമാർ, സി എസ് മനോജ്, ബേബി തോമസ്, ശോശാമ്മ ജോസഫ്, സബിത കുന്നത്തേട്ട്, ശ്രീലേഖ വിജയകുമാർ എന്നിവർ സംസാരിച്ചു.
കോഴഞ്ചേരി പോസ്‌റ്റോഫീസ് മാർച്ചും ധർണയും കർഷക സംഘം ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു. കിസാൻസഭ ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രശേഖരക്കുറുപ്പ് പഴഞ്ഞിയിൽ അധ്യക്ഷനായി. സിപിഐ എംഎൽ ജില്ലാ സെക്രട്ടറി കെ ഐ ജോസഫ്, മഹിള ജനതാദൾ ജില്ലാ വൈസ് പ്രസിഡന്റ് സാലമ്മ ബിജി വർഗീസ്, നാഷണലിസ്റ്റ് കർഷക കോൺഗ്രസ് നേതാവ് ഗ്രിസോം കോട്ടോമണ്ണിൽ, കർഷകസംഘം ഏരിയ പ്രസിഡന്റ് ടി പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. കർഷക സംഘം ഏരിയ സെക്രട്ടറി ജി വിജയൻ സ്വാഗതവും സിപിഐ എം ലോക്കൽ സെക്രട്ടറി എം കെ വിജയൻ നന്ദിയും പറഞ്ഞു.
 റാന്നി ഹെഡ് പോസ്റ്റ് ഓഫീസ്‌ മാർച്ച്‌ കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ്‌ ജെറി ഈശോ ഉമ്മൻ ഉദ്ഘാടനം ചെയ്തു. എം വി പ്രസന്നൻ അധ്യക്ഷനായി. കോമളം അനിരുദ്ധൻ, എം വി വിദ്യാധരൻ, ആർ വരദരാജൻ, വിവിൻ മാത്യു, ജോജോ കോവൂർ, പാപ്പച്ചൻ കൊച്ചുമേപ്രത്ത്, സാംകുട്ടി പാലക്കാമണ്ണിൽ, ഫിലിപ്പ് മാത്യു കുരുടാമണ്ണിൽ എന്നിവർ സംസാരിച്ചു.
പന്തളത്ത് കർഷക മാർച്ചും ധർണ്ണയും  കിസാൻ സഭാ ജില്ലാ കമ്മിറ്റിയംഗം എൻ പരമേശ്വര കുറുപ്പ് ഉദ്ഘാടനം ചെയ്തു. കർഷക സംഘം പന്തളം ഏരിയ സെക്രട്ടറി പി കെ വാസുപിള്ള അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ലസിതാ നായർ, വി പി രാജേശ്വരൻ നായർ, ആർ ജയൻ എന്നിവർ സംസാരിച്ചു.
കോന്നി ഏരിയയിൽ കൈപ്പട്ടൂർ പോസ്‌റ്റോഫീസ് പടിയ്ക്കൽ നടന്ന കർഷകസമരം  എഐകെഎസ് ജില്ലാ സെക്രട്ടറി ജിജി ജോർജ് ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ പ്രസിഡന്റ്‌ ആർ രാജേന്ദ്രൻ അധ്യക്ഷനായി. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ പി എസ് കൃഷ്ണകുമാർ, കർഷകസംഘം ഏരിയ സെക്രട്ടറി ആർ ഗോവിന്ദ്, ആർ മോഹനൻനായർ, ഡി ഉല്ലാസ്, കൂടൽ ശാന്തകുമാർ, തോമസ് ജോസ് എന്നിവർ സംസാരിച്ചു.
 കൊടുമൺ ഏരിയയിലെ ഇളമണ്ണൂരിൽ  പ്രതിഷേധയോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പ്രൊഫ.കെ മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌  വി ശശിധരൻ അധ്യക്ഷനായി.ഡി ബിനോയ്, ജി സനന്ദൻ ഉണ്ണിത്താൻ, അഡ്വ.കെ താജുദ്ദീൻ, എൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. 
ചിറ്റാറിൽ കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സത്യാനന്ദ പണിക്കർ ഉദ്ഘാടനം ചെയ്തു. സിപിഐ ചിറ്റാർ  ലോക്കൽ സെക്രട്ടറി സി സി മധുസൂദനൻ അധ്യക്ഷനായി. സിപിഐ എം പെരുനാട് ഏരിയ കമ്മിറ്റി അംഗങ്ങളായ എം എസ് രാജേന്ദ്രൻ, മോഹൻ പൊന്നുപിള്ള, കർഷക സംഘം ഏരിയ പ്രസിഡന്റ് ബിജു പടനിലം, കെ എസ് സുരേശൻ, മജു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top