22 November Friday
പുനലൂർ–- -മൂവാറ്റുപുഴ സംസ്ഥാന പാത

കോന്നി-–- റാന്നി-–-പ്ലാച്ചേരി റീച്ച്‌ ഉദ്ഘാടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019

 പത്തനംതിട്ട

പുനലൂർ–- -മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ കോന്നി-–- റാന്നി-–- പ്ലാച്ചേരി റീച്ചിന്റെ നിർമാണ ഉദ്ഘാടനം തിങ്കളാഴ്‌ച പകൽ 3.30ന് കോന്നിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ അധ്യക്ഷനാകും. വനം വകുപ്പ് മന്ത്രി കെ രാജു പങ്കെടുക്കും.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കൂടി കടന്നു പോകുന്നതാണ് പുനലൂർ-–- മൂവാറ്റുപുഴ റോഡ്. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന ചരിത്രത്തിൽ സുപ്രധാന ചുവടുവയ്പ്പാണ് മലയോര മേഖലയുടെ ജീവനാഡിയായ പുനലൂർ–- -മൂവാറ്റുപുഴ റോഡിന്റെ നവീകരണം. കേരള ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ കീഴിലാണ് ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ ഈ റോഡ് പുനരുദ്ധരിക്കുന്നത്. മലയോര മേഖലയുടെ സമഗ്ര വികസനത്തിനും ശബരിമല തീർഥാടകരുടെ സുഗമമായ യാത്രയ്ക്കും പുനലൂർ-–- മൂവാറ്റുപുഴ റോഡ് വികസനം വഴിയൊരുക്കും.  പുനലൂർ മുതൽ പൊൻകുന്നം വരെ 82 കിലോമീറ്റർ വരുന്ന ഭാഗത്തിന്റെ നവീകരണം 738 കോടി രൂപ ചെലവഴിച്ച് മൂന്നു റീച്ചുകളായാണ് നടത്തുന്നത്. 
  ബസ് ഷെൽട്ടർ ഉൾപ്പെടുന്ന ബസ് ബേകൾ, നടപ്പാതകൾ, സംരക്ഷണഭിത്തി, കോൺക്രീറ്റ് ഓട, നടപ്പാത, ക്രാഷ് ബാരിയർ, റോഡ് സുരക്ഷാ സൈൻ ബോർഡുകൾ, റോഡ് മാർക്കിങ്‌, സൗരോർജ വിളക്കുകൾ, സിഗ്‌നൽ സംവിധാനം എന്നിവ ഉൾപ്പെടെയാണ്‌ റോഡ്‌ നിർമാണം. നിലവിലുള്ള അപകടകരമായ വളവുകളും കയറ്റങ്ങളും ലഘൂകരിച്ച് റോഡ് സുരക്ഷ ഉറപ്പു വരുത്തും. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖലകളിൽ നിന്നുള്ള യാത്രക്കാർക്ക് തിരുവനന്തപുരത്ത് എത്തുന്നതിന് ഉന്നത നിലവാരത്തിലുള്ള ഈ സമാന്തര പാത ലഭിക്കും.
 
പ്രധാന വാർത്തകൾ
 Top