22 September Sunday
ജില്ലയിൽനിന്ന്‌ 25 പേർ പങ്കെടുക്കും

കെഎസ്‌ബിസി ജീവനക്കാരുടെ ധർണ നാളെ

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019
പത്തനംതിട്ട
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ കെഎസ്‌ബിസി സ്‌റ്റാഫ്‌ അസോസിയേഷൻ (സിഐടിയു) ചൊവ്വാഴ്‌ച കെഎസ്‌ബിസി  ഹെഡ്‌ ഓഫീസിന്‌ മുന്നിൽ നടത്തുന്ന ധർണയിൽ ജില്ലയിൽനിന്ന്‌ 25 തൊഴിലാളികൾ പങ്കെടുക്കും. ബിവറേജസ്‌ കോർപറേഷന്റെ ജില്ലയിലെ വിവിധ ഔട്ട്‌ലെറ്റുകളിൽനിന്നാണ്‌ ജീവനക്കാർ പങ്കെടുക്കുന്നതെന്ന്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കെ രാജേഷ്‌, സെക്രട്ടറി എസ്‌ എച്ച്‌ ഹരീഷ്‌ എന്നിവർ വാർത്ത കുറിപ്പിൽ പറഞ്ഞു.
  സ്‌റ്റാഫ്‌ പാറ്റേണിലെ അപാകത പരിഹരിച്ച്‌ നടപ്പാക്കുക, സമ്പൂർണ കംപ്യൂട്ടറൈസേഷൻ നടപ്പാക്കുക, ഓഡിറ്റ്‌ വിഭാഗങ്ങളിലെ ഡെപ്യൂട്ടേഷൻ നിയമനം ഒഴിവാക്കുക, ഓഫീസ്‌ അറ്റന്റർമാർക്ക്‌ 10 ശതമാനം പ്രമോഷൻ ഉറപ്പുവരുത്തുക, വെയർഹൗസ്‌ മാനേജർമാരെ ഷോപ്പ്‌ ലയബലിറ്റിയിൽനിന്ന്‌ ഒഴിവാക്കുക, വെയർഹൗസിലെ ജീവനക്കാർക്ക്‌ ഓവർടൈം അലവൻസ്‌ നൽകുക, കച്ചവടം കുറഞ്ഞ ഷോപ്പുകൾ പുനക്രമീകരിച്ച്‌ മാറ്റി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ധർണ.
  ജീവനക്കാരുടെയും സ്ഥാപനത്തിന്റെയും ആവശ്യങ്ങൾ നടപ്പാക്കാൻ സർക്കാർ അനുകൂല നടപടികൾ സ്വീകരിച്ചെങ്കിലും തൊടുന്യായങ്ങൾ പറഞ്ഞ്‌ നീട്ടിക്കൊണ്ടു പോകുന്ന സമീപനമാണ്‌ മാനേജ്‌മെന്റ്‌ സ്വീകരിക്കുന്നത്‌. ധർണ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനംചെയ്യും.
 
 
പ്രധാന വാർത്തകൾ
 Top