20 September Friday

കണ്ടക്ടറുടെ സത്യസന്ധത: നഷ്ടപ്പെട്ട സ്വര്‍ണം വീട്ടമ്മയ്ക്ക് തിരിച്ചു കിട്ടി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019

 പത്തനംതിട്ട

സ്വകാര്യ ബസ് കണ്ടക്ടറുടെ സത്യസന്ധതയിൽ നഷ്ടപ്പെട്ട സ്വർണം വീട്ടമ്മയ്ക്ക് തിരിച്ചു കിട്ടി. ചിറ്റാർ വെട്ടിയാൻകുന്നിൽ അജേഷിന്റെ ഭാര്യ രമ്യയുടെ സ്വർണമാലയാണ് വ്യാഴാഴ്ച കോന്നിയിൽ നിന്നും പത്തനംതിട്ടയിലേക്കുള്ള യാത്രാ മധ്യേ ദേവാനന്ദ ബസിൽ നഷ്ടപ്പെട്ടത്. പത്തനംതിട്ടയിൽ ബസിറങ്ങിയപ്പോഴാണ് വീട്ടമ്മ മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടൻ തന്നെ ഭർത്താവിനെ വിളിച്ച് തന്റെ സ്വർണം നഷ്ടപ്പെട്ട വിവരം അറിയിച്ചു. തുടർന്ന് അജേഷ് പത്തനംതിട്ട പ്രൈവറ്റ് ബസ് ഓപ്പററ്റേഴ്‌സ് അസോസിയേഷന്റെ അന്വേഷണ കൗണ്ടറിൽ മാനേജർ നിയാസ് കൊന്നമൂടിനെ വിവരം അറിയിച്ചു മേൽവിലാസം കൈമാറി. ഇതിനിടയിൽ ബസിനുള്ളിൽ നിന്നും പത്തനാപുരം സ്വദേശിയായ കണ്ടക്ടർ അനിൽകുമാറിന് മാല ലഭിച്ചിരുന്നു. ഈ വിവരം അനിൽകുമാർ നിയാസിനെ അറിയിച്ചു. തുടർന്ന് ശനിയാഴ്ച ഉച്ചയോടെ അജേഷ് കൗണ്ടറിലെത്തി മാലയുടെ അടയാളം വ്യക്തമാക്കി നഷ്ടപ്പെട്ട ഉരുപ്പടി തിരികെ വാങ്ങി. നഷ്ടപ്പെട്ടതെന്ന് കരുതിയ സ്വർണാഭരണം തിരിച്ചു നൽകിയ അനിലിനെ അഭിനന്ദിച്ച ശേഷമാണ് അജേഷ് മടങ്ങിയത്.
 
 
പ്രധാന വാർത്തകൾ
 Top