17 September Tuesday

ആറന്മുളയിൽ സക്ഷം -ഉപജീവന പദ്ധതി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019

 പത്തനംതിട്ട 

പ്രളയാനന്തര കേരള പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്ലാൻ ഇന്ത്യ -സി സി ഡി എസ് ആറന്മുള  പഞ്ചായത്തിൽ നടപ്പിലാക്കുന്ന സക്ഷം ഉപജീവന പദ്ധതിയുടെ പരിശീലനം  ജില്ലാ പഞ്ചായത്തംഗം വിനീത അനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സൂസൻ സാമുവൽ അധ്യക്ഷയായി. ജിനു സാം ജേക്കബ്  പദ്ധതി വിശദീകരിച്ചു. പരിശീലന പരിപാടിക്ക് രവീന്ദ്രനാഥ്‌, പി വൈ അനിൽകുമാർ, ബിനു എസ് ചക്കാലയിൽ, അവിനാഷ് തോമസ്, ആശ തങ്കപ്പൻ, ഷിനി, ടോണി, സുരേഷ്, സുമ, ജോർജ് എന്നിവർ നേതൃത്വം നൽകി. 
പഞ്ചായത്തിൽ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട നാന്നൂറ് പേർക്കാണ് പരിശീലനം നൽകി സംരഭകരാക്കി സഹായം നൽകുന്നത്. 
വീട്ടുവളപ്പിൽ മുട്ടക്കോഴി കൃഷി ചെയ്ത് 350 കുടുംബങ്ങളിലൂടെ ദിവസംതോറും  ഗുണമേന്മയുള്ള മൂവായിരം മുട്ട ഉൽപ്പാദിപ്പിച്ചു അങ്കണവാടി, സ്കൂൾ  കൂട്ടികൾക്ക്  വിപണനം ചെയ്യാനാണ്  പദ്ധതി ലക്ഷ്യമിടുന്നത്.മുട്ടകൾ നവംബർ മാസത്തിൽ വിപണനത്തിന്‌ തയ്യാറാവുന്ന തരത്തിൽ കേരള പൗൾട്ടറി ഡെവലപ്പ്മെന്റ് കോർപറേഷൻ, എംഎൽഎ,  കുടുംബശ്രീ, ഗ്രാമ, ബ്ലോക്ക്‌,ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 
തയ്യൽ,കാറ്ററിങ് മേഖലയിലും പരിശീലനം നൽകി സംരംഭകരാക്കും.
 
 
പ്രധാന വാർത്തകൾ
 Top