റാന്നി
ഓരോ ദിവസവും കടുവ വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് വനപാലകർക്ക് തലവേദനയാകുന്നു. ആദ്യം കുറച്ചുദിവസം പെരുനാട് ബഥനി പുതുവേൽ ഭാഗത്തായിരുന്നു കടുവ. ഇവിടെ കടുവയെ പിടിക്കാൻ കൂട് സ്ഥാപിച്ച് ഇരയെയും കെട്ടി നിർത്തിയിരിക്കുകയാണ്. അന്നേരമാണ് വടശ്ശേരിക്കര പഞ്ചായത്തിലെ ബൗണ്ടറിയിൽ കടുവ ആടിനെ പിടിച്ചത്. തൊട്ടടുത്ത ദിവസം ഇവിടുന്ന് അധികം ദൂരം അല്ലാതെ ഒളികല്ല് ഭാഗത്ത് ടാപ്പിംഗ് തൊഴിലാളി കടുവയെ കണ്ടു. വ്യാഴാഴ്ച രാവിലെ കല്ലാറിന് മറുകരയിൽ കുമ്പളത്താമൺ ഭാഗത്താണ് കടുവ ആടിനെ പിടിച്ചത്. ഇതേ സമയം തന്നെ വെളുപ്പിന് ബഥനി പുതുവേൽ ഭാഗത്ത് വീണ്ടും കാടുവായെ കണ്ടതായി പ്രദേശവാസികൾ പറയുന്നു ഇതാണ് വനപാലകരെ കുഴക്കിയിരിക്കുന്നത്.
പെരുനാട്ടിൽ കണ്ടതും കുമ്പളത്താ മണ്ണിൽ എത്തിയതും വേറെ കടുവകൾ ആണെന്നാണ് നാട്ടുകാർ പറയുന്നത്. ഒളികല്ല് ഭാഗത്ത് വലിയ ഒരു കടുവയെയും രണ്ട് കുട്ടികളെയും നേരത്തെ കണ്ടിരുന്നതായും നാട്ടുകാർ പറയുന്നു. ഒന്നിലധികം കടുവകളാണ് ഇതെല്ലാം എന്നാണ് ഇവരുടെ അഭിപ്രായം. എന്നാൽ വനം വകുപ്പ് ഇത് ഉറപ്പിക്കുന്നില്ല. സ്ഥലങ്ങൾ തമ്മിൽ നാലും അഞ്ചും കിലോമീറ്റർ മാത്രമേ ദൂര വ്യത്യാസം ഉള്ളൂ. ദിവസം 50 കിലോമീറ്റർ അധികം നടക്കാനുള്ള കഴിവ് കടുവകൾക്ക് ഉണ്ട് അതുകൊണ്ട് ഈ ഭാഗങ്ങൾ കണ്ടതെല്ലാം ഒരേ കടുവ തന്നെ ആകാനാണ് സാധ്യത എന്നാണ് വനപാലകരുടെ വിലയിരുത്തൽ .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..