പത്തനംതിട്ട
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടുനുബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസും കുടുംബശ്രീ നവജ്യോതി രംഗശ്രീ തീയേറ്ററും സംഘടിപ്പിക്കുന്ന കലാജാഥയ്ക്ക് അടൂരിൽ തുടക്കം .
സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളെയും വികസനങ്ങളെയും മുൻനിർത്തി കരിവള്ളൂർ മുരളി രചനയും സംവിധാനവും നിർവഹിച്ച സംഗീതശിൽപ്പം, റഫീക്ക് മംഗലശേരി രചനയും സംവിധാനവും നിർവഹിച്ച കേരളവർത്തമാനം നാടകം എന്നിവയാണ് ജാഥയില്‍ അവതരിപ്പിക്കുന്നത്. അടൂർ കെഎസ്ആർടിസി കോർണറിലായിരുന്നു ആദ്യ അവതരണം. നിപ്പയേയും കൊറോണയേയും ഫലപ്രദമായി പ്രതിരോധിച്ചതുവഴി സംസ്ഥാനം കൈവരിച്ച മുന്നേറ്റം, വിവിധ വികസന-ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ സന്ദേശമാണ് കലാജാഥയിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നത്.
ഉഷ തോമസ്, സുധ സുരേന്ദ്രൻ, ഷേർളി ഷൈജു, ടി.പി. ഹേമലത, അംബിക അനിൽ, ആർ. അമ്മുപ്രിയ, ആർച്ച അനിൽ, വത്സല പ്രസന്നൻ, എം ജെ ഏലിക്കുട്ടി, എ ഡി പൊന്നമ്മ, അംബിക രാജൻ അടൂർ എന്നിവരാണ് കലാജാഥയിൽ അണിനിരക്കുന്നത്.
അടൂർ, പഴകുളം, കടമ്പനാട്, ഏനാത്ത്, കൊടുമൺ എന്നിവിടങ്ങളിൽ ബുധനാഴ്ച കലാജാഥ പര്യടനം നടത്തി. വ്യാഴം പന്തളം(9.30), ഇലവുംതിട്ട(11.30), കോഴഞ്ചേരി(1.30), മല്ലപ്പള്ളി(3.30), എഴുമറ്റൂർ(5.30), 27ന് റാന്നി(9.30), വെച്ചൂച്ചിറ(11.30), നാറാണംമൂഴി(1.30), പെരുനാട്(3.30), വടശേരിക്കര(5.30), 28ന് മലയാലപ്പുഴ(9.30), കലഞ്ഞൂർ(11.30), കോന്നി(1.30), പ്രമാടം(3.30), പത്തനംതിട്ട(5.30) എന്നിവിടങ്ങളിലാണ് പര്യടനം. ജില്ലയിൽ 20 സ്ഥലങ്ങളില്‍ പരിപാടി അവതരിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..