പന്തളം
തട്ടയിൽ ഒരിപ്പുറത്ത് ദേവീക്ഷേത്രത്തിൽ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് കരക്കാർ വർണഭമായ കെട്ടുരുപ്പടികൾ നിരത്തി. ഏഴ് കരകളിലെ വിവിധ കെട്ടുകാഴ്ച കളാണ് ഒരിപ്പുറത്ത് ക്ഷേത്രമുറ്റത്തിനിരുപുറവുമുളള പന്തികളിൽ നിരന്നത്. തേരുകൾ, കാളകൾ, ചെറിയ കെട്ടുരുപ്പടികൾ എന്നിവ നിറച്ചാർത്ത് പകർന്നു. ക്ഷേത്രത്തിനു കിഴക്കും പടിഞ്ഞാറുമുള്ള കെട്ടുരുപ്പടികൾ, കരക്കാർ തോളിലെടുത്ത് പ്രദക്ഷിണം വെയ്ക്കുന്ന വലിയ എടുപ്പുകാളകളുൾപ്പെടെ തേരുകളും ചെറിയ വഴിപാട് കെട്ടുരുപ്പടികളും പ്രദർശനത്തിലണിനിരന്നു.
തുടർന്ന് കരപറച്ചിൽ നടത്തി തേങ്ങയടിച്ച് ക്ഷേത്രത്തിന് വട്ടമടിച്ചത് മനോഹരമായ കാഴ്ചയായി. കെട്ടുകാഴ്ചകൾ ഒരോന്നായി ക്രമമനുസരിച്ചാണ് ക്ഷേത്രത്തിന് വലം വെച്ചത്. തുടർന്ന് ഇവ ഇരുവശത്തുമുള്ള പന്തികളിൽ നിരത്തിവെച്ചു. തുടർന്ന് കെട്ടുരുപ്പടികളുടെ സമീപത്തേക്ക് എഴുന്നള്ളത്ത് നടന്നു. കാർത്തികദിനമായ ഞായറാഴ്ച രാവിലെ ആറിന് ഗരുഡൻ തൂക്കം നടക്കും. രാവിലെ എട്ടുമുതൽ കെട്ടുകാഴ്ചകൾ വീണ്ടും ക്ഷേത്രത്തിനു വലംവെയ്ക്കും. പതിനൊന്നുമുതൽ നേർച്ച തൂക്കങ്ങൾ ആരംഭിക്കും.
തിരുവാതിര ഉത്സവ ദിവസമായ 29-ന് രാവിലെ 8-ന് നവകം, ശ്രീഭൂതബലി, കലശാഭി ഷേകം, വൈകീട്ട് 6.30-ന് സേവ, 9-ന് പഞ്ചവാദ്യം 11.30-ന് ഗാന മേള, വെളുപ്പിന് രണ്ടിന് എഴുന്നള്ളത്തും വിളക്കും എന്നിവ നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..