പത്തനംതിട്ട
നിരോധനാജ്ഞ വന്നതോടെ അവശ്യസാധനങ്ങൾ ലഭിക്കാതെ വലയുമെന്ന പ്രചാരണം വ്യാജം. കടകൾ രാവിലെ മുതൽ വൈകിട്ടുവരെ തുറക്കുന്നുണ്ട്. നിത്യോപയോഗ സാധനങ്ങളെല്ലാം പതിവിനേക്കാൾ കൂടുതൽ അളവിൽ കടകളിൽ എത്തുന്നുമുണ്ട്. ആളുകൾ തിരക്കുകൂട്ടാതെ കടയിലെത്തണമെന്ന് മാത്രം. ജനം ഇടിച്ചുകയറുന്ന സ്ഥിതിയുണ്ടായാൽ പൊലീസ് ഇടപെടും. നിശ്ചിത അകലം പാലിച്ച് സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ച് കടയിലെത്തി ആവശ്യമുള്ളത്ര സാധനങ്ങളുമായി പോകാം. അവശ്യസാധനങ്ങൾക്കൊന്നും ക്ഷാമം നേരിടില്ലെന്ന് സർക്കാർ ആദ്യംതന്നെ വ്യക്തമാക്കിയിരുന്നു. പത്തനംതിട്ട ടൗണിലെ സപ്ലൈകോ ഔട്ട്ലെറ്റിലടക്കം ആവശ്യത്തിന് സ്റ്റോക്ക് എത്തുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..