07 April Tuesday
ജില്ലയിൽ രണ്ട്‌ രോഗികൾ കൂടി

ആശങ്കയേറുന്നു; വീട്ടിലിരിക്കൂ...

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

 പത്തനംതിട്ട

ജില്ലയിൽ ബുധനാഴ്‌ച രണ്ടു കേസുകൾകൂടി പുതിയതായി കണ്ടെത്തി. രണ്ടുപേരും വിദേശത്തുനിന്ന്‌ എത്തിയവരാണ്. ഇവർ ഈ മാസം 14നും 22നും യുകെയിൽനിന്നും ദുബായിൽ നിന്നുമാണ് എത്തിയത്. നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷനിൽ ഉള്ള ഇവർ ഇതിന് മുമ്പ് വീടുകളിൽ ഐസൊലേഷനിൽ ആയിരുന്നു.
ബുധനാഴ്‌ചത്തെ സർവൈലൻസ് ആക്ടിവിറ്റികൾ വഴി 23ന്‌ രോഗം സ്ഥിരീകരിച്ചയാളുടെ ആറ്‌ സെക്കൻഡറി കോൺടാക്ടുകളെ കണ്ടെത്തി. പ്രൈമറി കോൺടാക്ടുകളൊന്നും പുതിയതായി കണ്ടെത്തിയിട്ടില്ല. ജനറൽ ആശുപത്രി പത്തനംതിട്ടയിൽ ഒമ്പത്‌ പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയിൽ ഏഴു പേരും ജനറൽ ആശുപത്രി അടൂരിൽ രണ്ടു പേരും നിലവിൽ ഐസൊലേഷനിൽ ഉണ്ട്.
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്നുപേർ ഐസൊലേഷനിൽ ഉണ്ട്. ആകെ 21 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്‌. ബുധനാഴ്‌ച പുതിയതായി ഒരാളെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
നിലവിൽ വിദേശത്തു നിന്നും എത്തിയ 4056 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 49 പേരെ നിരീക്ഷണത്തിൽ നിന്നും വിടുതൽ ചെയ്തു. ആകെ 4138 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. സർക്കാർ മേഖലയിൽ 60 ബെഡ്ഡുകളും സ്വകാര്യമേഖലയിൽ 135 ബെഡ്ഡുകളും രോഗികളെ ഐസൊലേറ്റ് ചെയ്യാൻ സജ്ജീകരിച്ചിട്ടുണ്ട്.
ബുധനാഴ്‌ച ജില്ലയിൽനിന്നും 49 സാമ്പിളുകൾ ഉൾപ്പെടെ ആകെ 348 സാമ്പിളുകൾ പരിശോധനക്കയച്ചു. കഴിഞ്ഞ ബുളളറ്റിനുശേഷം 32 നെഗറ്റീവ് പരിശോധനാ ഫലം ലഭിച്ചു. ഇതുവരെ അയച്ച സാമ്പിളുകളിൽ 12 എണ്ണം പൊസിറ്റീവും 194 എണ്ണം നെഗറ്റീവും ആയി. 94 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയുടെ അതിരുകളിൽ 96 ടീമുകൾ ബുധനാഴ്‌ച ആകെ 10889 യാത്രികരെ സ്‌ക്രീൻ ചെയ്തു. ഇവരിൽ  രോഗലക്ഷണങ്ങൾ ഉളള രണ്ടു പേരെ കണ്ടെത്തി. ഇവരെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് സാമ്പിൾ എടുത്തശേഷം ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. 
 
 
പ്രധാന വാർത്തകൾ
 Top